മദ്യ ലഹരിയിൽ ആലപ്പുഴയിലെ ഹോട്ടൽ അടിച്ചു തകർത്ത് വിദേശപൗരൻ

ആലപ്പുഴയിൽ സ്വകാര്യ ഹോട്ടലിൽ വിദേശ പൗരന്റെ പരാക്രമം. ആലപ്പുഴയിലെ സ്വകാര്യ ഹോട്ടൽ വിദേശ പൗരൻ അടിച്ചു തകർത്തു. ഹോട്ടലിന്റെ ഗ്ലാസ് അടിച്ചു തകർത്ത് ജീവനക്കാരെ കയ്യേറ്റവും ചെയ്തു.
UK പൗരൻ ജാക്ക് ബ്ലാക്ക് ബോണാണ് ആക്രമണം നടത്തിയത്. ഇദ്ദേഹം കഴിഞ്ഞ 15 ദിവസമായി ആലപ്പുഴയിലുണ്ട്. ഇതിന് മുമ്പും ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും അക്രമസംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ രാവിലെ 10 മണിക്കാണ് സംഭവം നടന്നത്. കളഞ്ഞു പോയ ഫോൺ തിരികെ വാങ്ങാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. ഓടിരക്ഷപ്പെടാൻ ശ്രമിച്ച വിദേശ പൗരനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഡോറിന്റെ നഷ്ടപരിഹാരമായി 15000 രൂപ ഹോട്ടൽ ഉടമ ആവശ്യപ്പെട്ടു. അത് നൽകി ഇദ്ദേഹം ഗോവയിലേക്ക് മടങ്ങി.
Story Highlights : US Man Attacked Hotel in aalapuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here