കോട്ടയത്ത് പൊലീസിന് നേരെ ലഹരി സംഘത്തിൻ്റെ ആക്രമണം; 3 പൊലീസുകാർക്ക് പരുക്ക്

കോട്ടയത്ത് പൊലീസിന് നേരെ ലഹരി സംഘത്തിൻ്റെ ആക്രമണം. മരങ്ങാട്ടുപള്ളി സ്റ്റേഷനിലെ മൂന്ന് പോലീസുകാർക്കാണ് പരുക്കേറ്റത്. ലഹരി സംഘത്തിന്റെ ആക്രമണത്തിൽ മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷനിലെ സിപിഒ മാരായ മഹേഷ്,ശരത്,ശ്യാംകുമാർ എന്നിവർക്കാണ് പരുക്കേറ്റത്.
കടപ്ലാമറ്റം വയലായിൽ ഇന്നലെ രാത്രി 7 മണിയോടെ ആയിരുന്നു സംഭവം. ലഹരി സംഘത്തിലെ 6 പേരെ മരങ്ങാട്ടുപിള്ളി പൊലീസ് കസ്റ്റഡിയിൽ എടുത്തു. വയലാല സ്വദേശികളായ കൈലാസ് ,ദേവദത്തൻ, അർജുൻ, ജെസിൻ, അതുൽ, അമൽ എന്നിവരാണ് പിടിയിലായത്.
ഇവർ ലഹരി ഉപയോഗിച്ച് ബഹളം വയ്ക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. എന്നാൽ, പൊലീസുകാർക്ക് നേരെയായിരുന്നു ലഹരി സംഘത്തിന്റെ ആക്രമണം.
Story Highlights : drug gang attack police in kottayam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here