Advertisement

‘പീഡനത്തിന് കൂട്ടുനിന്നു’; കുറുപ്പുംപടി പീഡന കേസില്‍ പെണ്‍കുട്ടികളുടെ അമ്മ അറസ്റ്റില്‍

March 21, 2025
1 minute Read
arrest

കൊച്ചി കുറുപ്പുംപടി പീഡന കേസില്‍ പെണ്‍കുട്ടികളുടെ അമ്മ അറസ്റ്റില്‍. അറസ്റ്റ് പീഡനത്തിന് കൂട്ടുനിന്നതിനും പീഡന വിവരം മറച്ചുവച്ചതിനും.
അമ്മയ്‌ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്റ്റും ചുമത്തി.

കുറുപ്പുംപടിയില്‍ പത്തും പന്ത്രണ്ടും വയസ്സുള്ള സഹോദരിമാരെ ധനേഷ് പീഡിപ്പിച്ചത് കുട്ടികളുടെ അമ്മയുടെ അറിവൊടെയെന്നാണ് പൊലീസ് കണ്ടെത്തല്‍. കുട്ടികളുടെ മൊഴിയുടെയും പ്രതിയായ ധനേഷിന്റെ മൊഴിയുടെയും അടിസ്ഥാനത്തില്‍ പെണ്‍കുട്ടികളുടെ അമ്മയെ പൊലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്തിരുന്നു..ഇതിന്റെ അടിസ്ഥാനത്തിലാണ് അമ്മയെ അറസ്റ്റ് ചെയ്തത്. താനും പെണ്‍കുട്ടികളുടെ അമ്മയും ഒരുമിച്ചിരുന്ന് മദ്യപിച്ചിട്ടുണ്ടെന്നും, പീഡന വിവരം അവര്‍ക്കറിയാമെന്നും പിടിയിലായ ധനേഷ് പൊലീസിനുമൊഴി നല്‍കിയിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ രഹസ്യ മൊഴിയും ഇന്നലെ രേഖപ്പെടുത്തി. കുട്ടികളുടെ മനോനില വീണ്ടെടുക്കാന്‍ സിഡബ്ല്യുസി കൗണ്‍സിലിംഗ് നല്‍കും.

ഇതിനോടകം തന്നെ പ്രതി ധനേഷിന് എതിരെ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാള്‍ ലൈംഗിക വൈകൃതത്തിന് അടിമ എന്നാണ്
പൊലീസിന്റെ വിലയിരുത്തല്‍.

Story Highlights : Mother of girls arrested in Kuruppumpadi rape case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top