‘മണ്ഡല പുനർനിർണയത്തിനെതിരെ ലീഗ് പൂർണമായും സഹകരിക്കും; ബിജെപിക്ക് എതിരായ പോരാട്ടം ശക്തമാക്കണം’: പി എം എ സലാം

മണ്ഡല പുനർനിർണയത്തിനെതിരായ പോരാട്ടത്തിൽ മറുപടിയുമായി മുസ്ലിം ലീഗ് നേതാവ് പി എം എ സലാം. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഇടപെടൽ നിർണായക സമയത്ത്. കേന്ദ്ര നയമനുസരിച്ച് ജനസംഖ്യാ നിയന്ത്രണം നടപ്പാക്കിയ സംസ്ഥാനങ്ങൾക്കുള്ള ശിക്ഷയാണ് മണ്ഡല പുനർ നിർണയം.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് സീറ്റ് അധികം ലഭിക്കും. സംയുക്ത കർമ്മ സമിതിയുമായി ലീഗ് പൂർണമായും സഹകരിക്കും. ഇത്തരം കൂട്ടായ്മകളുമായി ബിജെപിക്ക് എതിരായ പോരാട്ടം ശക്തമാക്കണമെന്നും പി എം എ സലാം ആവശ്യപ്പെട്ടു.
അതേസമയം ബിജെപിയെ ചെറുക്കുന്ന പാർട്ടികളെ പാർലമെന്റിൽ നിശബ്ദമാക്കാനുള്ള നീക്കം യോജിച്ച പ്രക്ഷോഭത്തിലൂടെ തടയുമെന്ന് സ്റ്റാലിൻ അവകാശപ്പെട്ടു. മണ്ഡല പുനർനിർണയത്തിലൂടെ പാർലമെന്ർറിൽ നമ്മുടെ ശബ്ദം ഇല്ലാതാകും. എംപിമാരുടെ എണ്ണമല്ല പ്രശ്നം , സംസ്ഥാനങ്ങളുടെ അവകാശമാണ് പ്രശ്നമെന്നും സ്റ്റാലിൻ വ്യക്തമാക്കി.
നാളെ ചെന്നൈയിൽ നടക്കുന്ന യോഗത്തിനായി നേതാക്കൾ എത്തിത്തുടങ്ങി. മണ്ഡല പുനർനിർണയത്തിനെതിരെ ബിജെപി ഇതര പാർട്ടികളുടെ ഐക്യ കർമ്മ സമിതി രൂപീകരണമാണ് എം.കെ.സ്റ്റാലിൻ വിളിച്ച യോഗത്തിന്റെ പ്രധാന അജണ്ട.
ഇന്നലെ ചെന്നൈയിലെത്തിയ പിണറായി വിജയന് പുറമേ, രേവന്ത് റെഡ്ഢി, ഭഗവന്ത് സിംഗ് മൻ എന്നീ മുഖ്യമന്ത്രിമാരും 7 സംസ്ഥാനങ്ങളിലെ പ്രധാന നേതാക്കളും പങ്കെടുക്കുന്ന യോഗത്തിലെ ചർച്ചകൾക്ക് അനുസരിച്ച് തുടർ നടപടികൾ തീരുമാനിക്കും.കേരളത്തിൽ നിന്ന് കെ.സുധാകരൻ, എം.വി.ഗോവിന്ദൻ, ബിനോയ് വിശ്വം, എൻ.കെ.പ്രേമചന്ദ്രൻ, പി.എം.എ.സലാം തുടങ്ങിയവർ യോഗത്തിനെത്തുമെന്നാണ് അറിയിപ്പ്.
Story Highlights : PMA Salaam on mk stalins delimitation meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here