Advertisement

SKN 40: കേരള യാത്രയെ നെഞ്ചോട് ചേര്‍ത്ത് പത്തനംതിട്ട; കലാലയങ്ങളില്‍ ഗംഭീര വരവേല്‍പ്പ്

March 21, 2025
3 minutes Read
vishnu

ലഹരിക്കും അക്രമത്തിനുമെതിരെ ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ നയിക്കുന്ന കേരള യാത്രയെ നെഞ്ചോട് ചേര്‍ത്ത് പത്തനംതിട്ട. ഗ്രാമാന്തരങ്ങളിലൂടെ ജില്ലയിലെ വിവിധ കലാലയങ്ങളിലേക്കെത്തിയ യാത്രയ്ക്ക് അധ്യാപകരും വിദ്യാര്‍ത്ഥികളും വന്‍ വരവേല്‍പ്പാണ് നല്‍കിയത്.

SKN 40 പത്തനംതിട്ടയുടെ യുവഹൃദയങ്ങളിലും ഇടംപിടിച്ചതിന്റെ തെളിവായിരുന്നു ജില്ലയുടെ വിവിധ ക്യാമ്പസുകള്‍ നല്‍കിയ വരവേല്‍പ്പ്. ലഹരി വിരുദ്ധ സന്ദേശവുമായി അടൂരില്‍ ആരംഭിച്ച് പ്രമാടം പിന്നിട്ട് പര്യടനം നേരെയെത്തിയത് ഐ എച്ച് ആര്‍ ഡി എഞ്ചിനിയറിംഗ് കോളജിലായിരുന്നു. അവിടെ നിന്നും പത്തനംതിട്ട മുസ്ലിയാര്‍ എഞ്ചിനിയറിംഗ് കോളജിലേക്ക്. കോന്നി മന്നം മെമ്മോറിയല്‍ എന്‍ എസ് എസ് കോളജിലെത്തിയപ്പോള്‍ SKN 40 യ്ക്ക് പിന്തുണയുമായി കോന്നി എംഎല്‍എ കെ യു ജനേഷ് കുമാറും എത്തി. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ലഹരിക്കെതിരായ തീം ഷോയും ശ്രദ്ധേയമായി.

Read Also: SKN 40 കേരള യാത്ര ഇന്ന് പത്തനംതിട്ട ജില്ലയിൽ പര്യടനം ആരംഭിക്കും

ക്യാമ്പസുകളില്‍ എസ് കെ എന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈദിക പുരോഹിതന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ യാത്രയുടെ ഭാഗമായി. ബഹുജന സദസോടെയാണ് പത്തനംതിട്ടയിലെ ആദ്യദിനം സമാപിച്ചത്. ക്യാമ്പസ് സന്ദര്‍ശനത്തിന് ശേഷമായിരുന്നു പത്തനംതിട്ട ടൗണ്‍ സ്‌ക്വയറിലെ ബഹുജന സദസ്. സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം ക്യാംപെയ്‌ന് പിന്തുണയുമായി സദസിലെത്തി. സാമൂഹ്യപ്രവര്‍ത്തകയും അധ്യാപികയുമായ സുനില്‍ ടീച്ചര്‍ SKN 40 ക്ക് ഐക്യദാര്‍ഢ്യമായി ജില്ലയിലെ ഒരു നിര്‍ധന കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് പരിപാടിയില്‍ പ്രഖ്യാപിച്ചു.

ജില്ലയിലെ എക്‌സൈസ് , പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ സംഘടനകളുടെ ഭാരവാഹികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി നിരവധിപേര്‍ ബഹുജന സദസില്‍ പങ്കാളികളായി. വിവിധ മേഖലകളില്‍ ലഹരിക്കെതിരായ സന്ദേശമെത്തിച്ച് നാളെയും പത്തനംതിട്ടയില്‍ പര്യടനം തുടരും.

Story Highlights : SKN 40 Kerala Yatra led by R. Sreekandan Nair received a grand welcome in Pathanamthitta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top