Advertisement

സുപ്രീംകോടതി ജഡ്ജിമാരുടെ സംഘം മണിപ്പൂരിൽ എത്തി

March 22, 2025
Google News 2 minutes Read
manipur

സംഘർഷം തുടരുന്ന മണിപ്പൂരിൽ സുപ്രീംകോടതി ജഡ്ജിമാരുടെ പ്രത്യേക സംഘം ഇംഫാലിലെത്തി. 6 ജഡ്ജിമാരുടെ സംഘമാണ് സംഘർഷബാധിത മേഖലകൾ സന്ദർശിക്കുക. ഇംഫാലിൽ നിന്ന് ഹെലികോപ്റ്റർ മാർഗംസംഘം ചുരാചന്ദ്പൂരിൽ എത്തും. അതിന് ശേഷമായിരിക്കും കുക്കി മേഖലയിലെ ക്യാമ്പുകൾ സന്ദർശിക്കുക. ഉച്ചയോടെ ബിഷ്ണുപൂരിലെത്തി മെയ്തി മേഖലകളിലെ ക്യാമ്പുകളും സന്ദർശിക്കും.

മണിപ്പൂർ ഹൈക്കോടതിയിൽ 12 വർഷത്തിൽ നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായാണ് ജഡ്ജിമാരുടെ സംസ്ഥാന സന്ദർശനമെങ്കിൽകൂടിയും മേഖലകളിലെ തൽസ്ഥിതി പരിശോധിക്കാനും ജന ജീവിതങ്ങളിലെ പുരോഗതി ഉൾപ്പെടെയുള്ളവ വിലയിരുത്താനും സംഘം തീരുമാനിച്ചിട്ടുണ്ട്. സുപ്രീംകോടതി ജസ്റ്റിസുമാരായ സൂര്യകാന്ത്,വിക്രം നാഥ്,കെ വി വിശ്വനാഥൻ എന്നിവർ ഉൾപ്പെടെയുള്ള സംഘമാണ് ഇംഫാലിൽ എത്തിയത്.

Read Also: മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷ; സുപ്രിം കോടതി നിയോ​ഗിച്ച പുതിയ മേൽനോട്ട സമിതിയുടെ ആദ്യ പരിശോധന ഇന്ന്

അതേസമയം, ജസ്റ്റിസ് എൻ.കോടീശ്വർ സിങ്, കുക്കി ഭൂരിപക്ഷ മേഖലയായ ചുരാചന്ദ്പൂർ സന്ദർശിക്കില്ല. മെയ്തി വിഭാഗത്തിൽപ്പെട്ട ജസ്റ്റിസ് എൻ.കെ.സിങ് കുക്കി ഭൂരിപക്ഷ മേഖലയായ ചുരാചന്ദ്പൂർ സന്ദർശിച്ചാൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണിത്. ഇക്കാര്യം ചുരാചന്ദ്പൂർ ജില്ലാ ബാർ അസോസിയേഷൻ സ്ഥിരീകരിച്ചു.സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ മണിപ്പൂരിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

Story Highlights : A team of Supreme Court judges arrived in Manipur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here