Advertisement

കാപ്പാ കേസ് പ്രതി ശ്രീരാജിൻ്റെ ക്രൂര മർദനം; ദൃശ്യങ്ങൾ പകർത്തിയ ആൾ കുടുങ്ങും

March 22, 2025
Google News 3 minutes Read

കാപ്പ കേസ് പ്രതി ശ്രീരാജ് പെൺസുഹൃത്തിന്റെ ബന്ധുവിനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ ആളെ കണ്ടെത്താൻ പൊലീസ്. മർദ്ദന ദൃശ്യങ്ങൾ പകർത്തിയ ഇയാളും കേസിലെ പ്രതിയാണ്. എന്നാൽ ദൃശ്യങ്ങളെടുത്ത ആളെ വാക് വേയിൽ വച്ച് കണ്ട് പരിചയപെട്ടതാണെന്നും പേരറിയില്ലെന്നുമാണ് ശ്രീരാജ് പൊലീസിന് നൽകിയ മൊഴി. ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പ്രതിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Read Also:കോഴിക്കോട് താമരശ്ശേരിയിൽ യുവാവ് MDMA വിഴുങ്ങി; സ്കാനിങ്ങിൽ വയറ്റിൽ ലഹരി കണ്ടെത്തി

കഴിഞ്ഞ ദിവസമാണ് വിലക്ക് ലംഘിച്ച് എറണാകുളം ജില്ലയിൽ പ്രവേശിച്ച ശ്രീരാജിനെ മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തത്.പിടിയിലാകുന്നതിന് മുൻപാണ് പ്രതി വനിതാ സുഹൃത്തിന്റെ കാക്കനാടുള്ള വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയും അതിക്രമം കാണിക്കുകയും ചെയ്തത്.കാക്കനാട് തുതിയൂരിൽ വെച്ച് പെൺകുട്ടിയുടെ അടുത്ത ബന്ധുവിനെ ശ്രീരാജ് ക്രൂരമായി മർദിക്കുകയായിരുന്നു.ക്രൂര ആക്രമണത്തിൻ്റെ വീഡിയോ ശ്രീരാജ് വാട്സാപ്പ് സ്റ്റാറ്റസാക്കുകയും ചെയ്തിരുന്നു, ലഹരി ഉപയോഗിക്കുന്നതിന്റെ വീഡിയോയും വാട്സാപ്പ് സ്റ്റാറ്റസിലുണ്ടായിരുന്നു.

Story Highlights : Police wants to arrest the man who shoots brutal beating visuals of Kappa case accused Sreeraj

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here