കുടുംബ വഴക്ക്; രാജസ്ഥാനില്‍ ഭര്‍ത്താവിന്റെ നാവിന്റെ ഒരുഭാഗം കടിച്ചെടുത്ത് ഭാര്യ; പൊലീസ് കേസ്

കുടുംബ വഴക്കിനിടെ ഭര്‍ത്താവിന്റെ നാവിന്റെ ഒരു ഭാഗം കടിച്ചെടുത്ത ഭാര്യയ്ക്കെതിരെ കേസ്. രാജസ്ഥാനിലെ കോട്ടയിലെ ബകാനി ടൗണിലാണ് സംഭവം. ഭര്‍ത്താവിനെ ആക്രമിച്ചതിന് രവീണ സെയിന്‍ എന്ന 23 വയസുകാരിയ്ക്കെതിരെ ഭാരതീയ ന്യായ് സംഹിതയിലെ 115 (2), 118 (2) എന്നീ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. (Rajasthan Woman Bites Off Husband’s Tongue During Fight)
ഒന്നര വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് രവീണയുടെ വിവാഹം കഴിഞ്ഞത്. രവീണയും ഭര്‍ത്താവും തമ്മില്‍ കലഹിക്കുന്നത് പതിവാണെന്ന് അയല്‍ക്കാര്‍ പറയുന്നു. സംഭവം നടക്കുന്നതിന് തൊട്ടുമുന്‍പുള്ള രാത്രിയിലും ഇവര്‍ വലിയ രീതിയില്‍ കലഹിച്ചിരുന്നതായി അയല്‍ക്കാര്‍ പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം ഭര്‍ത്താവ് വഴക്കുപറഞ്ഞയുടന്‍ രവീണ ഭര്‍ത്താവിന്റെ നാവ് കടിച്ച് മുറിക്കുകയായിരുന്നു. ആക്രമണത്തില്‍ നാവിന്റെ ഒരു ഭാഗം അറ്റുപോയി. ഇതിന് ശേഷം രവീണ സ്വന്തം മുറിയിലേക്ക് പോകുകയും അരിവാള്‍ കൊണ്ട് തന്റെ കൈത്തണ്ട മുറിക്കാന്‍ ശ്രമിക്കുകയും ചെയ്തു. രവീണയുടെ ഭര്‍ത്താവ് കനയ്യലാലിനെ ബന്ധുക്കള്‍ ഉടന്‍ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചു. ഇയാള്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. നാവ് തുന്നിച്ചേര്‍ക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Story Highlights : Rajasthan Woman Bites Off Husband’s Tongue During Fight
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here