മണിപ്പൂർ സന്ദർശിക്കാൻ സുപ്രിം കോടതി ജഡ്ജിമാരുടെ പ്രത്യേക സംഘം

സംഘർഷം തുടരുന്ന മണിപ്പൂരിൽ സുപ്രിം കോടതി ജഡ്ജിമാരുടെ പ്രത്യേക സംഘം ഇന്നെത്തും. 6 ജഡ്ജിമാരുടെ സംഘമാണ് സംഘർഷ ബാധിത മേഖലകൾ സന്ദർശിക്കുക. മേഖലകളിലെ തൽസ്ഥിതി പരിശോധിക്കും. ജന ജീവിതങ്ങളിലെ പുരോഗതി ഉൾപ്പെടെയുള്ളവയും വിലയിരുത്തും. ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രം നാഥ്,കെ വി വിശ്വനാഥൻ എന്നിവർ ഉൾപ്പെടെയുള്ള സംഘമാണ് മണിപ്പൂരിലെത്തുക.
അതേസമയം ജസ്റ്റിസ് എൻ.കോടീശ്വർ സിങ്, കുക്കി ഭൂരിപക്ഷ മേഖലയായ ചുരാചന്ദ്പൂർ സന്ദർശിക്കില്ല. മെയ്തി വിഭാഗത്തിൽപ്പെട്ട ജസ്റ്റിസ് എൻ.കെ.സിങ് കുക്കി ഭൂരിപക്ഷ മേഖലയായ ചുരാചന്ദ്പൂർ സന്ദർശിച്ചാൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണിത്. ഇക്കാര്യം ചുരാചന്ദ്പൂർ ജില്ലാ ബാർ അസോസിയേഷൻ സ്ഥിരീകരിച്ചു. മണിപ്പൂർ ഹൈക്കോടതിയിൽ 12 വർഷത്തിൽ നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായാണ് ജഡ്ജിമാരുടെ സംസ്ഥാന സന്ദർശനം.സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ മണിപ്പൂരിൽ സുരക്ഷ ശക്തമാക്കി.
Story Highlights : Supreme Court Judges to Visit Manipur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here