Advertisement

‘അധികാരം ലഭ്യമായാൽ മാത്രമേ സമുഹത്തിനായി എന്തെങ്കിലും ചെയ്യാനാകൂ, മുന്നോരുക്കങ്ങൾ നടത്തിയാൽ വിജയിക്കാം’: വിഡി സതീശൻ

March 22, 2025
Google News 2 minutes Read
V D Satheeshan

മുന്നോരുക്കങ്ങൾ നടത്തിയാൽ തിരഞ്ഞെടുപ്പിൽ വിജയിക്കാമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തോറ്റ തെരഞ്ഞെടുപ്പികളിൽ മുന്നോരുക്കങ്ങൾ ഉണ്ടായില്ല എന്ന് മനസിലാക്കണം. അധികാരം ലഭ്യമായാൽ മാത്രമേ സമുഹത്തിനായി എന്തേലും ചെയ്യാനാകു. എന്ത് പ്രവർത്തനങ്ങൾ ചെയ്യുമ്പോഴും ഒരു തെരഞ്ഞെടുപ്പ് വരാനുണ്ട് എന്ന് ഓർക്കണം. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ഖദർ ഇട്ട് ചെന്നാൽ ആളുകൾ വാതിൽ അടക്കുമെന്ന് വിഡി സതീശൻ വ്യക്തമാക്കി.

ആശ മാർക്കെതിരെയുള്ള മന്ത്രി ബിന്ദുവിന്റെ പ്രസ്താവനക്കെതിരെയും വി ഡി സതീശൻ രംഗത്തെത്തി. ആശാ സമരത്തെ വനിതാ മന്ത്രിമാർ പോലും പരിഹസിക്കുന്നു. വനിതകളാണ് സമരം നടത്തുന്നതെന്ന് പരിഗണന പോലും നൽകുന്നില്ല. തൊഴിലാളിവർഗ പാർട്ടി എന്ന് പറയുന്നവർക്ക് ആശാ സമരത്തോട് പുച്ഛമാണ്. തീവ്ര വലത് പക്ഷ നിലപാടാണ് ഇവർ സ്വീകരിക്കുന്നതെന്നും വി ഡി സതീശൻ ആരോപിച്ചു.

ലഹരിക്കെതിരെ പേരിനെങ്കിലും പരിശോധന നടത്തിയത് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടപ്പോളാണ്. ലഹരി നിർമാർജന ബോധവൽക്കരണം പൊലീസും എക്സൈസും അല്ല ചെയ്യേണ്ടത്. ഇവരുടെ ചുമതലയിൽ നിന്നും ബോധവൽക്കരണം മാറ്റണം. ലഹരി മാഫിയുടെ മുകൾത്തട്ടിലേക്ക് അന്വേഷണം എത്തണമെന്നും വി ഡി സതീശൻ പറഞ്ഞു.

സവർക്കറെ പുകഴ്ത്തുന്ന പാർട്ടിയുടെ ഭാഗമായിരുന്നു ഗവർണർ. അരുൺ ഷൂരിയുടെ സവർക്കറെ കുറിച്ചുള്ള പുസ്തകം ഗവർണർ വായിക്കണം. ഡിലിമിറ്റേഷനു എതിരായ സ്റ്റാലിൻ വിളിച്ച യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുത്തതിൽ തെറ്റില്ല. ഇന്ത്യ മുന്നണിയുടെ നയത്തിന്റെ ഭാഗമായാണ് പാർട്ടി പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തതെന്നും വി ഡി സതീശൻ വ്യക്തമാക്കി.

Story Highlights : V D Satheeshan on home works to win on Election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here