Advertisement

ചിറയിൻകീഴിലും വർക്കലയിലും ട്രെയിൻ തട്ടി സ്ത്രീകൾ മരിച്ചു

March 23, 2025
1 minute Read

തിരുവനന്തപുരത്ത് വ്യത്യസ്ത ട്രെയിൻ അപകടങ്ങളിൽ രണ്ട് മരണം. ചിറയിൻകീഴും വർക്കലയിലും ആണ് ട്രെയിൻ തട്ടി സ്ത്രീകൾ മരിച്ചത്. ചിറയിൻകീഴിൽ താമ്പ്രം എക്സ്പ്രസ് ഇടിച്ചാണ് സ്ത്രീ മരിച്ചത്. വർക്കലയിൽ ജനശതാബ്ദി എക്സ്പ്രസ് ഇടിച്ചാണ് അപകടം. വർക്കല റെയിൻ തട്ടി മരണപ്പെട്ടത് വർക്കല ഇടവ കരുനിലക്കോട് സ്വദേശി സുഭദ്ര (53)യാണ്. ചിറയിൻകീഴ് മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ല.

അതേസമയം മലയാറ്റൂരിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. മലയാറ്റൂരിൽ നെടുവേലി വീട്ടിൽ ഗംഗ (51), ഏഴു വയസ്സുള്ള മകൻ ധാർമിക് എന്നിവരാണ് മരിച്ചത്.

വൈകിട്ട് അഞ്ചുമണിയോടെ പെരിയാർ വൈശ്യൻ കുടി കടവിലാണ് സംഭവം. കുളിക്കാൻ പോയ ഇവരുവരെയും ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് ധാർമിക്കിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഗംഗ ഡ്രൈവറാണ്. മലയാറ്റൂർ സെൻറ് മേരീസ് എൽ പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ധാർമിക്.

Story Highlights : 2 womens death train accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top