Advertisement

ജ്യൂസിൽ മദ്യം കലർത്തി യുവതിയുടെ നഗ്ന വീഡിയോ പകർത്തിയ സംഭവം; പ്രതിക്കെതിരെ കേസെടുത്തു

March 23, 2025
Google News 2 minutes Read
arrest

കാസർഗോഡ് കാഞ്ഞങ്ങാട് ജ്യൂസിൽ മദ്യം കലർത്തി യുവതിയുടെ നഗ്ന വീഡിയോ പകർത്തിയ സംഭവത്തിൽ പ്രതിക്കെതിരെ പോക്സോ കേസെടുത്തു. വടകര വില്യാപ്പള്ളി സ്വദേശി മുഹമ്മദ്‌ ജാസ്മിനെയാണ് പയ്യന്നൂർ പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്.

ഈ മാസം 12 നാണ് ജാസ്മിനെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രവാസിയായ യുവതി നാട്ടിലെത്തിയ സമയത്ത് ഇൻസ്റ്റഗ്രാമിലൂടെ പ്രതിയുമായി സൗഹൃദത്തിൽ ആയിരുന്നു. തുടർന്ന് നാലുദിവസം ജാസ്മിൻ യുവതിയോടൊപ്പം താമസിക്കുകയും ചെയ്തു. ഇതിനിടയിൽ ജ്യൂസിൽ മദ്യം കലർത്തിയാണ് യുവതിയെ പീഡിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി പണം ആവശ്യപ്പെട്ട് ഭീഷണി തുടങ്ങിയതോടെ യുവതി ചന്തേര പൊലീസിൽ പരാതി നൽകി.

Read Also: കൊല്ലം ലഹരിക്കടത്ത് കേസ്; അനില രവീന്ദ്രന് അന്തർ സംസ്ഥാന ലഹരി മാഫിയയുമായി ബന്ധമെന്ന് കണ്ടെത്തൽ

വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച മുഹമ്മദ് ജാസ്മിനെ കരിപ്പൂർ എയർപോർട്ടിൽ വച്ച് പൊലീസ് പിടികൂടി. ഇതിന് പിന്നാലെയാണ് യുവതിയുടെ മകൻ പയ്യന്നൂർ പൊലീസിനെ സമീപിച്ചത്. അമ്മയോടൊപ്പം ഉള്ള നഗ്ന വീഡിയോ ദൃശ്യങ്ങൾ ഇയാൾ 16 കാരന് അയച്ചിരുന്നു. വീഡിയോകൾ കണ്ട കുട്ടിയുടെ മാനസികനില തെറ്റുകയും ചെയ്തു. റിമാൻഡിൽ കഴിയുന്ന പ്രതിയുടെ അറസ്റ്റ് പയ്യന്നൂർ പൊലീസ് രേഖപ്പെടുത്തി. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് നിരവധി പെൺകുട്ടികൾ മുഹമ്മദ് ജാസ്മിന്റെ വലയിൽ അകപ്പെട്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.

Story Highlights : Case registered against accused for recording nude video of young woman after mixing alcohol with juice

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here