ഞാൻ മലയാള സിനിമയുടെ അംബാസിഡർ ആകും ; പൃഥ്വിരാജിന്റെ പഴയ ഇന്റർവ്യൂ വൈറൽ ആകുന്നു

ദേശീയ തലത്തിൽ തരംഗമുണ്ടാക്കി റെക്കോർഡ് പ്രീ ബുക്കിങ്ങുമായി റിലീസിനൊരുങ്ങുന്ന മോഹൻലാൽ ചിത്രം എമ്പുരാന്റെ റിലീസിന്റെ പശ്ചാത്തലത്തിൽ ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജിന്റെ സുകുമാരൻ 2006 ൽ നൽകിയ അഭിമുഖം വൈറൽ ആകുന്നു. താൻ കാരണം മലയാള സിനിമ രാജ്യം മുഴുവൻ അറിയപ്പെടണമെന്നും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം തനിക്ക് വലിയൊരു താരമാകണമെന്നുമെല്ലാം താരം 20 വർഷം മുൻപേ താരം പറയുന്ന അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ പൃഥ്വിരാജും ഭാര്യ സുപ്രിയയും അടുത്തിടെ ഇന്റസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചതോടെയാണീ അഭിമുഖം ചർച്ചയായത്.
“എനിക്ക് തമിഴിൽ പോയി അഭിനയിച്ച് അവിടുത്തെ വലിയ സ്റ്റാറാകണം, എന്നിട്ട് ഞാൻ അഭിനയിക്കുന്ന മലയാളം സിനിമ അവിടെ ഡബ്ബ് ചെയ്യാതെ പ്രദർശിപ്പിച്ച് 100 ദിവസം തിയറ്ററിൽ കളിക്കുന്നത് കാണണം. തമിഴ് സിനിമക്ക് ഇവിടെ 100 ദിവസം ഓടാമെങ്കിൽ എന്ത്കൊണ്ട് മലയാളത്തിന് അത് സാധിക്കുന്നില്ല? മലയാളം സിനിമയുടെ അംബാസിഡർ ആകുകയെന്നതാണെന്റെ വലിയ സ്വപ്നം. നാളെ ഞാൻ കാരണം മലയാളം സിനിമ 4 പേർകൂടി അറിഞ്ഞാൽ അതാണെന്റെ വലിയ നേട്ടം. അതുപോലെ തെലുങ്കിലും, ഹിന്ദിയിലുമെല്ലാം എനിക്ക് സ്റ്റാർ ആകണം. അവരെല്ലാം ബോംബെയിലും തിരുച്ചിയിലും ഹൈദരാബാദിലും നമ്മുടെ മലയാള സിനിമകൾ കാണണം” പൃഥ്വിരാജിന്റെ വാക്കുകൾ.
Read Also: മോഹൻലാൽ എമ്പുരാനിൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല ; പൃഥ്വിരാജ്
15 വർഷം മുൻപ് നൽകിയൊരു അഭിമുഖത്തിൽ താൻ സംവിധാനം ചെയ്യുമെന്നും ചിത്രങ്ങൾ നിർമ്മിക്കുമെന്നുമെല്ലാം പ്രിത്വിരാജ് പറയുന്ന ഇന്റർവ്യൂ ലൂസിഫറിന്റെ റിലീസിന് ശേഷം വൈറൽ ആയിരുന്നു. ആദ്യ സംവിധാന സംരംഭത്തിന്റെ രണ്ടാം ഭഗത്തിന്റെ റിലീസ് സമയം 20 വർഷം മുൻപ് പറഞ്ഞ പല കാര്യങ്ങളും വിജയകരമായി പ്രവർത്തിച്ച് കാണിച്ച പ്രിത്വിരാജിനുള്ള അഭിനന്ദനങ്ങളാണ് അഭിമുഖ വീഡിയോയുടെ കമന്റ് ബോക്സ് നിറയെ.
ഒപ്പം 2006 കാലഘട്ടങ്ങളിലെ മലയാള സിനിമയുടെ നിലവാര തകർച്ചയെ കുറിച്ചും പ്രിത്വിരാജ് അഭിമുഖത്തിൽ പരാതിപ്പെടുന്നുണ്ട്. 2003ൽ ഇറങ്ങി പരാജയപ്പെട്ട വെള്ളിത്തിര എന്ന തന്റെ ചിത്രത്തേക്കാൾ നിലവാരം കുറഞ്ഞ ചിത്രങ്ങളാണ് ഒപ്പമിറങ്ങി വിജയിച്ചത് എന്ന് പൃഥ്വിരാജ് പറയുന്നു. അത്തരം സിനിമകളുടെ വിജയത്തിന് കാരണം മലയാള സിനിമാ പ്രേഷകരുടെ ആസ്വാദന നിലവാരത്തിന്റെ തകർച്ചയാണ് എന്നും ആ പ്രവണത മികച്ച സിനിമകൾ ഇൻഡസ്ട്രിയിൽ കൂടുതലായി നിർമ്മിക്കപ്പെടേണ്ട അവശ്യകതയെ പിന്നോട്ട് വലിക്കുകയാണ് എന്നും പൃഥ്വിരാജ് പറഞ്ഞു.
Story Highlights :I will become the ambassador of Malayalam cinema; Prithviraj’s old interview goes viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here