Advertisement

മൈസൂരുവില്‍ മലയാളി വ്യവസായിയെ ആക്രമിച്ചു പണം തട്ടിയത് മലയാളി സംഘം; പിടിയിലായ ഏഴ് പേരും മലയാളികള്‍

March 23, 2025
Google News 2 minutes Read
mysore extortion

മൈസൂരുവില്‍ മലയാളി വ്യവസായിയെ ആക്രമിച്ചു പണം തട്ടിയത് മലയാളി സംഘം. സംഭവത്തില്‍ ഇതുവരെ പിടിയിലായ ഏഴ് പേരും മലയാളികളാണ്.
വ്യവസായിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ട്വന്റിഫോറിന് കിട്ടി. കേസിലെ പ്രതികളിലൊരാളായ ആദര്‍ശിനെ പൊലീസ് വെടിവെച്ചിരുന്നു.

തൃശൂര്‍ സ്വദേശിയായ കണ്ണന്‍, തൃശൂര്‍ സ്വദേശിയായ പ്രമോദ്, വൈക്കം സ്വദേശിയായ ആല്‍ബിന്‍, വൈക്കം സ്വദേശിയായ അര്‍ജുന്‍, ആലപ്പുഴ സ്വദേശികളായ വിജേഷ്, ശ്രീജിത്ത്, ആദര്‍ശ് എന്നിവരാണ് പിടിയിലായത്. നാലുപേര്‍ക്കായിക്കൂടി പൊലീസ് അന്വേഷണം വ്യാപകമാണ്. പണവുമായി പോകുന്നവരെ വാഹനം ആക്രമിച്ചു കൊള്ളയടിക്കുകയാണ് ഇവരുടെ രീതി. മലയാളികളെയാണ് കൊള്ള സംഘം ലക്ഷ്യമിട്ടിരുന്നത്.

Read Also: ‘ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തവുമായി ചര്‍ച്ചയ്ക്ക് തയാര്‍’ ; നിയുക്ത കാതോലിക്ക ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ്

തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയാണ് ആലപ്പുഴ സ്വദേശി ആദര്‍ശിനെ വെടിവച്ചത്. ജനുവരി 20ന് കൊടുവള്ളി സ്വദേശിയായ വ്യവസായിയെ ആക്രമിച്ച് വാഹനവും പണവുമായി കടന്ന കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. രാത്രിയോടെ സംഭവം നടന്ന ജയപുര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ എത്തിക്കുകയായിരുന്നു. മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ട ആദര്‍ശ് സമീപത്തുണ്ടായിരുന്ന ബിയര്‍ ബോട്ടില്‍ പൊട്ടിച്ച് പൊലീസിനെ ആക്രമിച്ചു. പൊലീസുകാരെ പരുക്കേല്‍പ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആദര്‍ശിന്റെ കാലില്‍ പൊലീസ് വെടിവെച്ചത്. പരുക്കേറ്റ പൊലീസുകാരെയും ആദര്‍ശിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ കരുവാറ്റ സ്വദേശിയാണ് ആദര്‍ശ്. മുന്‍പും ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

Story Highlights : Malayali gang behind the attack of Malayali businessman in Mysore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here