Advertisement

‘ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തവുമായി ചര്‍ച്ചയ്ക്ക് തയാര്‍’ ; നിയുക്ത കാതോലിക്ക ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ്

March 23, 2025
Google News 2 minutes Read
dr joseph mar gregorios

പള്ളി തര്‍ക്കത്തില്‍ ശാശ്വത സമാധാനം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് യാകോബായ സഭയുടെ നിയുക്ത കാതോലിക്ക ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ്. പ്രശ്‌നപരിഹാരത്തിനായി ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും എന്നാല്‍ കോടതി വിധികളില്‍ നിന്ന് മാറി ചിന്തിച്ചാല്‍ മാത്രമേ പ്രശ്‌നപരിഹാരം ഉണ്ടാകൂവെന്നും ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് ട്വന്റിഫോറിനോട് പറഞ്ഞു.

ശാശ്വതമായ സമാധാനം സഭകളില്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനത്തിന് എല്ലാ അര്‍ത്ഥത്തിലും മുന്‍തൂക്കം കൊടുക്കും. സഭ ഏതുകാലത്തും സമാധാന ചര്‍ച്ചകള്‍ക്കും ശാശ്വത പരിഹാരത്തിനും വാതില്‍ തുറന്നിട്ടിരുന്നു. രണ്ട് സഭകളായി സഹോദരി സഭകളെ പോലെ പരസ്പരം സഹകരിച്ചും സ്‌നേഹിച്ചും ആദരിച്ചും മുന്നോട്ട് പോകുന്ന ഒരു സാഹചര്യത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കും. ആ ഒരു സാഹചര്യത്തിലേക്ക് വരാന്‍ സഭാ നേതൃത്വത്തിന് കഴിയണമെന്നുള്ളതാണ് ആഗ്രഹിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും – അദ്ദേഹം വ്യക്തമാക്കി.

Read Also: ആശങ്കയുടെ 37 ദിവസം; ഫ്രാൻസിസ് മാർപ്പാപ്പ ഇന്ന് ആശുപത്രി വിടും, വിശ്വാസികളെ അഭിവാദ്യം ചെയ്തേക്കും

വിഷയത്തില്‍ കോടതി വിധികള്‍ അനേകം വന്നിട്ടുണ്ടെന്നും അതുകൊണ്ടൊന്നും ഒരു പരിഹാരം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2017ലെ സുപ്രീംകോടതി വിധി അന്തിമ വിധിയായൊക്കെ പറയുന്നുണ്ട്. ഒരു അന്തിമ വിധിയായൊന്നും അതിനെ കാണുന്നില്ല. പറയാനുള്ളതും നിഷേധിക്കപ്പെട്ട നീതി സംബന്ധിച്ചുമൊക്കെ കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമം തുടരുന്നുണ്ട് – അദ്ദേഹം വ്യക്തമാക്കി.

നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് തയാറാണെന്നും അദ്ദേഹം പറഞ്ഞു. എത്ര ചര്‍ച്ച ചെയ്താലും അവസാനം വന്നു നില്‍ക്കുന്നത് സുപ്രീംകോടതി വിധിയിലാണ്. അതില്‍ നിന്നും മാറി ചിന്തിക്കുന്നതിന് മറു വിഭാഗം തയാറാകുന്നില്ല എന്നതാണ് പ്രധാനപ്പെട്ട പ്രശ്‌നം. വഴക്കും ലഹളകളും വ്യവഹാരങ്ങളും ഒക്കെ അവസാനിക്കണം. നേരിട്ടുള്ള ചര്‍ച്ചകള്‍ക്കൊന്നും നമ്മള്‍ ഒരിക്കലുമൊരു തടസമല്ല. അതിനെ സ്വാഗതം ചെയ്യുന്നു – അദ്ദേഹം വിശദമാക്കി.

Story Highlights : Joseph Mar Gregorios said Ready for discussion with Orthodox Church leadership

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here