Advertisement

പുലിപ്പല്ല് കേസ്: വേടനുമായി തൃശൂരിലെ ജ്വല്ലറിയില്‍ വനംവകുപ്പിന്റെ തെളിവെടുപ്പ്

1 hour ago
Google News 2 minutes Read
vedan

പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടനുമായി തൃശൂരില്‍ വനംവകുപ്പിന്റെ തെളിവെടുപ്പ്. പുലിപ്പല്ല് വെള്ളിയില്‍ പൊതിഞ്ഞ് നല്‍കിയ വിയ്യൂരിലെ ജ്വല്ലറിയില്‍ എത്തിച്ചു. യഥാര്‍ത്ഥ പുലിപ്പല്ല് ആണെന്ന് അറിഞ്ഞില്ലെന്ന് ജ്വല്ലറി ഉടമ സന്തോഷ് പറഞ്ഞു. വേടന്റെ വീട്ടിലെത്തിച്ചും പരിശോധന. പുലിപ്പല്ല് സമ്മാനിച്ച രഞ്ജിത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

വിയൂരിലെ സരസ ജ്വല്ലറിയിലാണ് വേടനെ എത്തിച്ചത്. പുലിപ്പല്ല് ഇവിടെ എത്തിച്ചാണ് ലോക്കറ്റാക്കി മാറ്റിയതെന്നാണ് വേടന്‍ വനം വകുപ്പിന് നല്‍കിയ മൊഴി. ഈ മൊഴിയെ അടിസ്ഥാനപ്പെടുത്തിയാണ് വേടനെ വിയൂരിലെ ജ്വല്ലറിയില്‍ എത്തിച്ച് തെളിവെടുക്കുന്നത്.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഇവിടെയെത്തി ലോക്കറ്റ് തയാറാക്കിയതെന്ന് ഇന്നലെ കടയുടമ പ്രതികരിച്ചിരുന്നു. ഇത് യഥാര്‍ത്ഥ പുലിപ്പല്ലാണെന്ന് തനിക്കറിയില്ലായിരുന്നുവെന്നും കടയുടമ വിശദീകരിച്ചു. മറ്റൊരാള്‍ മുഖേനയാണ് പുലിപ്പല്ലെത്തിച്ചതെന്നും വ്യക്തമാക്കിയിരുന്നു. ജ്വല്ലറി ഉടമയോടും പൊലീസ് വിവരങ്ങള്‍ തേടി. ലോക്കറ്റ് ഇവിടെയാണോ ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ ചോദിച്ചുവെന്നും അതേയെന്ന് ഉത്തരം നല്‍കിയെന്നും ജ്വല്ലറി ഉടമ സന്തോഷ് പറഞ്ഞു. വേടനെ അറിയാമോ എന്നും വനംവകുപ്പ് ചോദിച്ചു. യഥാര്‍ത്ഥ പുലിപ്പല്ല് ആണെന്ന് അറിഞ്ഞല്ല ലോക്കറ്റ് കെട്ടി നല്‍കിയതെന്നും പറഞ്ഞിട്ടുണ്ടെന്ന് ഇയാള്‍ വ്യക്തമാക്കി. നിലവില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. വേടനെ വീട്ടിലെത്തിച്ചും തെളിവെടുത്തു.

Story Highlights : Forest Department collects evidence from a jewellery in Thrissur with Vedan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here