Advertisement

മെഹുൽ ചോക്സിയുള്ളത് ബെൽജിയത്തിൽ, ക്യാൻസർ ബാധിതൻ? 13500 കോടിയുടെ വായ്പാ തട്ടിപ്പ് കേസിൽ വിട്ടുകിട്ടണമെന്ന് ഇന്ത്യ

March 23, 2025
Google News 2 minutes Read
new case against mehul choksi

പഞ്ചാബ് നാഷണൽ ബാങ്കിലെ 13,500 കോടി രൂപയുടെ വായ്പ തട്ടിപ്പ് കേസിൽ ഇന്ത്യ തിരയുന്ന മെഹുൽ ചോക്സി ബെൽജിയത്തിലുണ്ടെന്ന് അസോസിയേറ്റഡ് പ്രസ്. ബെൽജിയത്തിലെ ആന്റ്‌വെർപ്പിൽ ഭാര്യ പ്രീതി ചോക്‌സിക്കൊപ്പമാണ് മെഹുൽ ചോക്സിയുള്ളത്. കുറ്റവാളി കൈമാറ്റ കരാർ പ്രകാരം ഇദ്ദേഹത്തെ ഇന്ത്യക്ക് കൈമാറണമെന്ന് ബെൽജിയം സർക്കാരിനോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

ആന്റിഗ്വയിലും പിന്നീട് ബാർബുഡയിലും മെഹുൽ ചോക്സി താമസിക്കുന്നതായാണ് നേരത്തെ വന്ന റിപ്പോർട്ടുകൾ. എന്നാൽ മെഹുൽ ചോക്സിയുടെ ഭാര്യ പ്രീതി ബെൽജിയം പൗരത്വം സ്വീകരിക്കുകയും ഇവർ ഇവിടേക്ക് താമസം മാറുകയും ചെയ്തതായാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം. ഇന്ത്യയിലെ കേസ് മറച്ചുവെച്ചാണ് ബെൽജിയത്തിൽ ഇയാൾ എഫ് റെസിഡൻസി കാർഡ് നേടിയതെന്നാണ് അസോസിയേറ്റഡ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

സ്വിറ്റ്‌സർലൻഡിലെ ഒരു പ്രശസ്ത കാൻസർ ആശുപത്രിയിൽ ചികിത്സ തേടി പോകാൻ മെഹുൽ ചോക്സി പദ്ധതിയിടുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. കേസിലെ മറ്റൊരു പ്രതിയായ മെഹുൽ ചോക്സിയുടെ അനന്തരവൻ നീരവ് മോദി ലണ്ടനിലെ ജയിലിലാണ്. പലവട്ടം ജാമ്യം തേടി ഇദ്ദേഹം കോടതിയെ സമീപിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ഇദ്ദേഹത്തെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട ഹർജി ഇവിടെ കോടതിയുടെ പരിഗണനയിലുമാണ്.

Story Highlights : Mehul Choksi now in Belgium with wife, India moves to extradite him in ₹13,500-cr PNB case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here