Advertisement

കാറിൽ നിന്ന് 40 ലക്ഷം കവർന്നെന്ന പരാതി നാടകമെന്ന് പൊലീസ്; പരാതിക്കാരൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

March 23, 2025
1 minute Read

കോഴിക്കോട് നിർത്തിയിട്ട കാറിൽ നിന്ന് 40 ലക്ഷം കവർന്നത് നാടകമെന്ന് പൊലീസ് കണ്ടെത്തൽ. പരാതിക്കാരൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. ഇവരെ വിശദമായി ചോദ്യം ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. കവർച്ച പോയതായി പറയുന്ന പണം കുഴൽ പണം ആണോയെന്ന് പൊലീസ് സംശയിക്കുന്നു. കവർച്ച നാടകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

പൂവാട്ടുപറമ്പില്‍ സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് പണം കവര്‍ന്നത്.ആനക്കുഴിക്കര സ്വദേശി റഹീസാണ് പരാതി നല്‍കിയത്. കാറില്‍ ചാക്കില്‍ സൂക്ഷിച്ച പണം നഷ്ടമായെന്നായിരുന്നു പരാതി.ബൈക്കിലെത്തിയ രണ്ടംഗ സംഘം പണച്ചാക്കുമായി പോകുന്ന സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചിരുന്നു.

റഹീസിന്‍റെ ഭാര്യാപിതാവ് നല്‍കിയ പണവും മറ്റൊരിടത്തുനിന്നു ലഭിച്ച പണവും ഒന്നിച്ചു സൂക്ഷിരുന്നതാണെന്നാണ് റഹീസ് പൊലീസിനു നല്‍കിയ മൊഴി. പണത്തിന്‍റെ ഉറവിടം സംബന്ധിച്ചും ഇത്രയും തുക ഉണ്ടായിരുന്നോയെന്ന കാര്യത്തിലും സംശയമുണ്ടെന്നു പൊലീസ് നേരത്തെ പറഞ്ഞിരുന്നു.

Story Highlights : Rs 40 Lakh Stolen in Kozhikode Car

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top