Advertisement

ഞായറാഴ്ച തിരക്കുകള്‍ മാറ്റിവച്ച് ലഹരിവിരുദ്ധയാത്രയുടെ ഭാഗമായത് നൂറുകണക്കിനാളുകള്‍; ആലപ്പുഴയില്‍ എസ്‌കെഎന്‍40 പര്യടനത്തിന് വന്‍വരവേല്‍പ്പ്

March 23, 2025
2 minutes Read
SKN40 antidrug campaign alappuzha

ആലപ്പുഴ ജില്ലയില്‍ ആവേശോജ്വല സ്വീകരണം ഏറ്റുവാങ്ങി എസ് കെ എന്‍ 40 പര്യടനം. മാവേലിക്കരയില്‍ നിന്ന് ആരംഭിച്ച യാത്ര ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം തുടരുകയാണ്. നൂറുകണക്കിനാളുകളാണ് ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ഭാഗമാകുന്നത്. (SKN40 antidrug campaign alappuzha)

മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുന്നില്‍ നിന്നാണ് ആലപ്പുഴ ജില്ലയിലെ പര്യടനം ആരംഭിച്ചത്. മാവേലിക്കര ജോയിന്റ് ആര്‍ടിഒ ഉള്‍പ്പെടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പരിപാടിയുടെ ഭാഗമായി. വിന്റേജ് വാഹനങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ലഹരി വിരുദ്ധ റാലി.

Read Also: കെ ഇ ഇസ്മയില്‍ CPI നേതൃത്വത്തിന്റെ മുഖ്യ എതിരാളി; പുറത്താക്കാന്‍ നേരത്തെ നീക്കം നടന്നു

ഉച്ചയോടെ വലിയരിക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യാത്ര എത്തി. വിദ്യാര്‍ത്ഥികളും നാട്ടുകാരും അധ്യാപകരും ചേര്‍ന്ന് സ്വീകരിച്ചു.
മണ്ണാറശാല നാഗരാജ ക്ഷേത്രത്തിനു മുന്നിലും യാത്രയെ സ്വീകരിക്കാന്‍ നൂറുകണക്കിനാളുകളാണ് എത്തിയത്. ഞായറാഴ്ച്ച തിരക്കുകള്‍ മാറ്റിവെച്ച് നിരവധി പേര്‍ യാത്രയുടെ ഭാഗമായത് ലഹരിവിരുദ്ധ മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ ആവേശം പകരുന്നതായി.

Story Highlights : SKN40 antidrug campaign alappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top