Advertisement

‘ജനകീയ പ്രശ്നങ്ങൾ സംബന്ധിച്ച് രാജീവ് ചന്ദ്രശേഖറിന് നല്ല ധാരണയുണ്ട്, പാർട്ടി സംവിധാനവും അറിയാം’; വി മുരളീധരൻ

March 23, 2025
2 minutes Read
rajeev

ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തതിൽ പ്രതികരണവുമായി വി മുരളീധരൻ. ജനകീയ പ്രശ്നങ്ങൾ സംബന്ധിച്ച് രാജീവിന് നല്ല ധാരണയാണുള്ളത്. പാർട്ടി സംവിധാനവും അറിയാം, യാതൊരുവിധ സ്റ്റാർട്ടിങ് ട്രബിളും അദ്ദേഹത്തിന് ഇല്ലെന്നും വി മുരളീധരൻ വ്യക്തമാക്കി.

ദേശീയ നേതൃത്വത്തിൻ്റെ നിർദ്ദേശ പ്രകാരമാണ് രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തിട്ടുള്ളത്. തീരുമാനം ഏകകണ്ഠമാണ് . സംസ്ഥാന അധ്യക്ഷനുമായി ബന്ധപ്പെട്ട് കൂടുതൽ നാമനിർദ്ദേശപത്രികകൾ വരില്ലെന്നും ഇനി മുതൽ വർക്കിംഗ് പ്രസിഡന്റ് ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ‘മാറ്റങ്ങളെ എപ്പോഴും സ്വാഗതം ചെയ്തിട്ടേയുള്ളു’ ; പ്രതികരണവുമായി കെ സുരേന്ദ്രന്‍

അതേസമയം,വിദ്യാർഥി പരിഷത്തിലൂടെയും മറ്റും രാഷ്ട്രീയം തുടങ്ങി ബിജെപിയുടെ നേതൃനിരയിലേക്ക് വന്നവരെയെല്ലാം ഒറ്റയടിക്ക് പിന്തളളി രാജീവ് ചന്ദ്രശേഖർ അധ്യക്ഷ പദവിയിലേക്ക് കടന്നിരുന്നതിനെതിരെ പാർട്ടിയിൽ അസ്വസ്ഥതകൾ ഉണ്ടാകുമെന്നുറപ്പാണ്. കൃത്യമായ ഇടവേളകളില്‍ പാര്‍ട്ടിക്കകത്ത് മാറ്റങ്ങളുണ്ടാകാറുണ്ടെന്നും മാറ്റത്തെ എപ്പോഴും സ്വാഗതം ചെയ്തിട്ടേയുള്ളുവെന്നാണ് നിലവിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. ബിജെപി മാത്രമാണ് ഇത്തരത്തില്‍ സമയാസമയങ്ങളില്‍, കൃത്യമായ ഇടവേളകളില്‍ പാര്‍ട്ടിയുടെ ബൂത്തുതലം മുതല്‍ അഖിലേന്ത്യ തലം വരെയുള്ള പുനഃസംഘടന പൂര്‍ത്തിയാക്കുന്നത്. എത്ര പേര്‍ക്ക് വേണമെങ്കിലും നോമിനേഷന്‍ കൊടുക്കാമെന്നും സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ തനിക്ക് ഇടപെടാന്‍ തനിക്ക് ഇടപെടാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ സംസ്ഥാന അധ്യക്ഷനൊപ്പം പുതിയ സംസ്ഥാന കമ്മിറ്റിയെയും ബിജെപി തിരഞ്ഞെടുക്കുമെന്നാണ് വിവരം. പുതിയ ഭാരവാഹികളെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ നോമിനേറ്റ് ചെയ്യും. ഇതിന്റെ അടിസ്ഥാനത്തില്‍ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ അടക്കം ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ പുതിയ ആളുകളെ തിരഞ്ഞെടുക്കും. ഇപ്പോഴുള്ള ചിലരെ നിലനിര്‍ത്തിക്കൊണ്ടാവും പുതിയ ആളുകളെ നിരയിലേക്ക് കൂട്ടിച്ചേര്‍ക്കുക.

Story Highlights : V Muraleedharan says Rajeev Chandrasekhar has a good understanding of public issues

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top