“എ ഡ്രമാറ്റിക്ക് ഡെത്ത് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

‘കാപ്പിരി തുരുത്ത് ‘ എന്ന ചിത്രത്തിന് ശേഷം സഹീർ അലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “എ ഡ്രമാറ്റിക് ഡെത്ത് ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. എസ് ആന്റ് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.കെ. സാജൻ, അബ്ദുൾ സഹീർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘എ ഡ്രമാറ്റിക്ക് ഡെത്ത് ‘ 2025 മെയ് 1 ന് പ്രദർശനത്തിനെത്തുന്നു.
നാടകത്തിലൂടെ സിനിമയിൽ ശ്രദ്ധേയരായ അഷറഫ് മല്ലിശ്ശേരി, പ്രതാപൻ, ഷൈലജ .പി, അമ്പു, ശാരദ കുഞ്ഞുമോൻ, ഷാനവാസ്, രോഹിത്, പ്രേംദാസ്, ബിനു പത്മനാഭൻ, സി സി കെ മുഹമ്മദ്, ഷിബു മുപ്പത്തടം, ധ്വനി എന്നിവരോടൊപ്പം കെ.കെ.സാജനും പ്രധാന ഥാപാത്രത്തിലെത്തുന്നു.
നിസ്സാർ ജമീൽ, ജയചന്ദ്രൻ, റഫീക്ക് ചൊക്ലി,മഞ്ജു, വിദൃ മുകുന്ദൻ, അനൂജ് കെ.സാജൻ തുടങ്ങിയവരും വേഷമിടുന്നു.
നൂർദ്ദീൻ ബാവ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു. സുരേഷ് പാറപ്രം , വിജേഷ് കെ.വി എന്നിവരുടെ വരികൾക്ക് അനശ്വര സംഗീത സംവിധായകൻ ജോബ് മാസ്റ്ററുടെ മകൻ അജയ് ജോസഫ് സംഗീതം പകരുന്നു. അകാലത്തിൽ അന്തരിച്ച നാടക പ്രതിഭ മരട് ജോസഫ് ആദ്യവും അവസാനവുമായി ഈ സിനിമയിലൂടെ പിന്നണി ഗായകനായി എന്ന പ്രത്യേകതയുണ്ട്. രമേശ് മുരളി, എലിസബത്ത് രാജു, അനോജ് കെ സാജൻ,വിജേഷ് കെ വി എന്നിവരാണ് മറ്റു ഗായകർ.പശ്ചാത്തല സംഗീതം-മധു പോൾ.
കല-മനു പെരുന്ന, ഗ്രാഫിക്സ് സമീർ ലാഹിർ, ചമയം പട്ടണം ഷാ, വസ്ത്രാലങ്കാരം പി പി ജോയ്, അശോകൻ തേവയ്ക്കൽ, സ്റ്റിൽസ്- സാബു ഏഴിക്കര, പരസ്യകല സജീഷ് എം ഡിസൈൻ,എഡിറ്റിങ് അബു താഹിർ,സൗണ്ട് ഡിസൈനിംങ്ങ്- എസ്.രാധാകൃഷ്ണൻ, സംഘട്ടനം-അഷറഫ് ഗുരുക്കൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് ഗോപാലക്യഷ്ണൻ, സഹസംവിധാനം സജീവ് ജി ,ജാവേദ് അസ്ലം, പ്രൊഡക്ഷൻ കൺട്രോളർ-ഹരി വെഞ്ഞാറംമൂട്, പ്രൊജക്ട് ഡിസൈനർ മാൽക്കോംസ്, ഖാലിദ് ഗാനം. തിയറ്റർ സ്കച്ചസ്- മണിയപ്പൻ ആറന്മുള, മീഡിയ പ്രമോഷൻ- സുനിത സുനിൽ, പി ആർ ഒ-എ എസ് ദിനേശ്.
Story Highlights :“A Dramatic Death” first look poster released
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here