‘ഒന്നിച്ചോരു കടലുപോലെ ലഹരിക്കെതിരെ പോരാടണം’; എസ്‌കെഎന്‍ 40 യാത്രയുടെ ആലപ്പുഴ ജില്ലയിലെ പര്യടനം പൂര്‍ത്തിയായി

എസ്‌കെഎന്‍ 40 കേരള യാത്രയുടെ ആലപ്പുഴ ജില്ലയിലെ പര്യടനം പൂര്‍ത്തിയായി. ജില്ലയിലുടനീളം ഊഷ്മള സ്വീകരണമാണ് യാത്രക്ക് ലഭിച്ചത്. മാവേലിക്കരയില്‍ നിന്ന് ആരംഭിച്ച പര്യടനം തുറവൂരില്‍ സമാപിച്ചപ്പോള്‍ ആയിരക്കണക്കിനാളുകളാണ് ലഹരി വിരുദ്ധ സന്ദേശയാത്രയുടെ ഭാഗമായത്.
പുന്നമടക്കായലില്‍ നിന്നാണ് രണ്ടാം ദിവസത്തെ യാത്ര തുടങ്ങിയത്. സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികളും, വിവിധ സംഘടനകളും, പൊതുജനങ്ങളും യാത്രയ്ക്ക് ഹൃദ്യമായ സ്വീകരണം നല്‍കി. നഗര ഗ്രാമ വ്യത്യാസമില്ലാതെ പടര്‍ന്നുപിടിക്കുന്ന ലഹരി എന്ന വിപത്തിനെതിരെ ഇടറാത്ത ശബ്ദമാണ് ആലപ്പുഴ ജില്ലയില്‍ എസ്‌കെഎന്‍ ഫോര്‍ട്ടി- കേരള യാത്ര പകര്‍ന്നുനല്‍കിയത്. തുറവൂര്‍ തൈക്കാട്ടുശേരി പാര്‍ക്കില്‍ നടന്ന സമാപന സമ്മേളനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കാളികളായി. ഒന്നിച്ചൊരു സാഗരം പോലെ ലഹരിക്കെതിരെ പോരാടണമെന്ന് സമാപന സമ്മേളനത്തില്‍ എസ്‌കെഎന്‍ പറഞ്ഞു.
സമാപന സമ്മേളനത്തോടെ കേരളയാത്ര കോട്ടയം ജില്ലയിലേക്ക് പ്രവേശിച്ചു. വൈക്കത്തുനിന്ന് ഗുഡ്‌മോണിങ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ മോര്‍ണിങ് ഷോയുടെ കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിലേക്ക് രണ്ടുദിവസം നീണ്ടു നില്‍ക്കുന്ന പര്യടനത്തിന് തുടക്കമാകും.
Story Highlights : SKN 40 campaign in Alappuzha completed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here