Advertisement

സ്ഥലത്തിന് എൻഒസി നൽകാൻ 35,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു; പാലക്കാട് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടിയിൽ

March 25, 2025
Google News 1 minute Read

പാലക്കാട് കടമ്പഴിപുറത്ത് കൈക്കൂലി വാങ്ങിയ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ. ഫോറസ്റ്റ് സർവേയർ ഫ്രാങ്ക്ളിൻ ജോർജ്, ബീറ്റ്ഫോറസ്റ്റ് ഓഫീസർ സുജിത്ത് എന്നിവരാണ് പിടിയിലായത്.

വനം വകുപ്പിൻ്റെ ഭൂമിയോട് ചേർന്ന് കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന് എൻഒസി നൽകുന്നതിന് 35,000 രൂപ ഇവർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഭൂമി അളന്ന് കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്.

Story Highlights : 2 forest department officials arrested bribe case Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here