Advertisement

SKN40 ലഹരി വിരുദ്ധ യാത്രയുടെ ഭാഗമാകുന്നവരിലെ ഭാഗ്യശാലികളായ 14 പേര്‍ക്ക് സിംഗപ്പൂര്‍ യാത്ര; ലഹരിക്കെതിരെ കൈകോര്‍ത്ത് ബെന്നിസ് റോയല്‍ ടൂര്‍സ്

March 25, 2025
3 minutes Read
bennys tours free tour to lucky winners SKN40

ലഹരിക്കെതിരെയുള്ള ‘SKN @40 ‘ എന്ന മുന്നേറ്റത്തിന് ഒപ്പം കൈകോര്‍ത്ത് എറണാകുളത്തെ ബെന്നിസ് റോയല്‍ ടൂര്‍സ്. ജാഥയുടെ ഭാഗമായി വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 14 പേര്‍ക്ക് സിങ്കപ്പൂരില്‍
ക്രൂയ്സ് യാത്രയാണ് ബെന്നിസ് റോയല്‍ ടൂര്‍സ് ഒരുക്കുന്നത്. (bennys tours free tour to lucky winners SKN40)

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള പിന്തുണയുമായി മുന്നോട്ട് പോകുകയാണ് SKN@40. മയക്കുമരുന്ന് വിപണന ശൃംഖലയുടെ വേരറക്കുകയാണ് ലക്ഷ്യം. യാത്രയാണ് യഥാര്‍ത്ഥ ലഹരി എന്ന ആശയം ഉയര്‍ത്തിപിടിച്ചാണ് ബെന്നിസ് റോയല്‍ ടൂര്‍സ് 24 നൊപ്പം കൈകോര്‍ക്കുന്നത്. പതിനാല് ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കുന്ന 14 പേര്‍ക്ക് സിങ്കപ്പൂരില്‍ സൗജന്യ ക്രൂയിസ് യാത്രയാണ് ബെന്നിസ് റോയല്‍ ടൂര്‍സ് ഒരുക്കുന്നത്.

Read Also: ഏക്‌നാഥ് ഷിന്‍ഡെയെ അപമാനിച്ചെന്ന കേസില്‍ കുനാല്‍ കംമ്രയ്ക്ക് നോട്ടീസ്; കോമഡി ഷോ സ്റ്റുഡിയോ ഷിന്‍ഡെ അനുകൂലികള്‍ തല്ലിത്തകര്‍ത്തു

കേരളത്തിന്റെ ടൂറിസം മേഖലയ്ക്കും വിലങ്ങുതടിയാകുന്ന ലഹരിവിപത്തിനെ തുടച്ചു നീക്കാന്‍ ബെന്നിസ് റോയല്‍ ടൂര്‍സ് മുന്‍പന്തിയില്‍ ഉണ്ട്. 29 തിയ്യതിയാണ് എറണാകുളത്തെ നറുക്കെടുപ്പ് നടക്കുക.

Story Highlights : bennys tours free tour to lucky winners SKN40

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top