Advertisement

വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്ന ഭേദഗതി തുടങ്ങിയത് ഉമ്മൻചാണ്ടി സർക്കാരാണെന്ന പരാമർശം; ഖേദം പ്രകടിപ്പിച്ച് വനംമന്ത്രി

March 25, 2025
2 minutes Read
ak saseendran

വനം വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്ന നിയമ ഭേദഗതിക്ക് നടപടി തുടങ്ങിയത് ഉമ്മൻചാണ്ടി സർക്കാരാണെന്ന പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വനം മന്ത്രി എ കെ ശശീന്ദ്രൻ. ഉദ്ദേശിച്ചത് സെക്രട്ടറിയേറ്റെന്നാണ് സംസാരത്തിനിടയിൽ വന്നുപോയ പിശകാണ് നിയമസഭയെന്നത്. മനപൂർവ്വം ആരെയെങ്കിലും കുറ്റപ്പെടുത്താനോ സഭയെ തെറ്റിദ്ധരിപ്പിക്കാനോ ശ്രമിച്ചതല്ലെന്നും തെറ്റായ പരാമർശം നടത്തേണ്ടി വന്നതിൽ ഖേദിക്കുന്നുവെന്നും തിരുത്താനുള്ള നടപടി സ്വീകരിക്കണമെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി.

വനംമന്ത്രി സഭയെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിച്ചെന്ന് എ പി അനിൽകുമാർ ചൂണ്ടിക്കാട്ടിയ നിർദേശത്തിലാണ് മന്ത്രിയുടെ ഖേദ പ്രകടനം. വന്യജീവി ആക്രമണം സംബന്ധിച്ച് 23.01. 2025 ൽ സഭാനടപടികൾ നിർത്തിവെക്കുന്നതിനുള്ള അവതരണ അനുമതി പരിഗണിച്ച വേളയിലായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്നുന്ന വ്യവസ്ഥ ഉൾപ്പെടുത്തി 2013 ഉമ്മൻചാണ്ടി സർക്കാർ വനനിയമ ഭേദഗതി ചെയ്യുന്നതിൽ നടപടി സ്വീകരിച്ചെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞത്.

Story Highlights : Forest Minister A K Saseendran expresses regret in niyamasabha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top