Advertisement

വൈപ്പിൻ ഗോശ്രീ ജംഗ്ഷനിലെ അനധികൃത സ്റ്റാളുകൾ പൊളിച്ചുമാറ്റുന്നു; സ്ഥലത്ത് മത്സ്യക്കച്ചവടക്കാരുടെ പ്രതിഷേധം

March 25, 2025
Google News 2 minutes Read
vypin

എറണാകുളം വൈപ്പിൻ ഗോശ്രീ ജംഗ്ഷനിൽ മത്സ്യക്കച്ചവടക്കാരുടെ പ്രതിഷേധം. അനധികൃത സ്റ്റാളുകൾ പൊളിക്കുന്നതിനെതിരെയാണ് പ്രതിഷേധം. വൈപ്പിൻ – കാളമുക്ക് ഹാർബർ വികസനത്തിനയാണ് ഗോശ്രീ ജംഗ്ഷനിലെ ജിഡാ ഭൂമിയിലെ താത്കാലികൾ കടകൾ പൊളിച്ചത്. ജിഡയുടെ ഉടമസ്ഥതയിലുള്ള 19 സെന്റ് ഭൂമിയിലെ 5 കടകളാണ് പൊളിച്ചു നീക്കിയത്. ഹാർബറിലേക്ക് വഴി ഒരുക്കുന്നതിനായിട്ടാണ് സ്റ്റാളുകൾ പൊളിച്ചു നീക്കുന്നത്. നിത്യ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയിലാണ് ഇത്തരത്തിലുള്ള പൊളിക്കൽ തീരുമാനങ്ങളെന്ന് മത്സ്യക്കച്ചവടക്കാർ പറയുന്നു. ഒരു സ്ഥിരം സംവിധാനം ഏർപ്പെടുത്തിയതിന് ശേഷം മാത്രം ഈ നടപടികലേക്ക് കടക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

സ്റ്റാളുകൾപൊളിക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ഒരു മുന്നറിയിപ്പ് ലഭിച്ചിട്ടിലെന്നും ഇവിടെ നിന്ന് സ്റ്റാളുകൾ മാറ്റണമെങ്കിൽ സർക്കാർ ഒരു ഉപജീവനമാർഗം കണ്ടെത്തി തരാതെ ഒരടിമുന്നോട്ട് പോകില്ലെന്ന് മത്സ്യക്കച്ചവടക്കാർ പറയുന്നു. ചെറുകിടകച്ചവടക്കാരുടെ മൂന്ന് ഷെഡുകളാണ് പൊളിച്ചു മാറ്റിയത്. സർക്കാരിന്റെ ഹാർബർ വരുന്നത് കൊണ്ടാണോ ഈ നടപടികൾ എന്നാണ് കച്ചവടക്കാരുടെ പ്രധാന ചോദ്യം. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ സജ്ജമാക്കിയിട്ടുണ്ട്.

എന്നാൽ ഒരാഴ്ച്ച മുൻപ് സ്റ്റാളുകൾ നീക്കം ചെയ്യാൻ നോട്ടീസ് നൽകിയിരുന്നു എന്നാണ് ഹാർബർ അധികൃതർ പറയുന്നത്.ഗോശ്രീ ഐലണ്ട് ഡെവലപ്പ്മെന്റ് അതോറിറ്റി,എളംകുന്നപ്പുഴ പഞ്ചായത്ത്‌, ഹാർബർ എഞ്ചിനീയറിംഗ് വിഭാഗം എന്നിവയുടെ നേതൃത്വത്തിലായിരുന്നു നടപടി.

Story Highlights : Illegal stalls at Vypin Goshree Junction being demolished

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here