Advertisement

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 78.73 ഹെക്ടര്‍ ഭൂമി ഏറ്റെടുത്ത് സര്‍ക്കാര്‍; ഹൈക്കോടതിയില്‍ 26 കോടി രൂപ കെട്ടിവച്ചു

March 25, 2025
2 minutes Read
mundakkai

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 78.73 ഹെക്ടര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. 26 കോടി രൂപ ഹൈക്കോടതിയില്‍ കെട്ടിവച്ചാണ് ഔദ്യോഗിക ഏറ്റെടുക്കല്‍. മറ്റന്നാള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ടൗണ്‍ഷിപ്പിന് തറക്കല്ലിടും. വയനാട് എംപി പ്രിയങ്കാഗാന്ധി ചടങ്ങില്‍ പങ്കെടുക്കും.

ഭൂമി ഏറ്റെടുക്കലിന് ഹൈക്കോടതി അനുമതി ലഭിച്ചതോടെയാണ് നടപടികള്‍ വേഗത്തിലായത്. 26 കോടി രൂപ കോടതിയില്‍ കെട്ടിവച്ചതോടെ ഔദ്യോഗികമായി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായി.

ഭൂമി ഏറ്റെടുക്കുമ്പോള്‍ കുടിയൊഴിയേണ്ടി വരുന്ന എസ്റ്റേറ്റിലെ കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘ ശ്രീ പറഞ്ഞു. കോടതിയില്‍ പണം കെട്ടിവെക്കണമെന്ന ഉത്തരവ് ലഭിച്ചതിന് പിന്നാലെ തന്നെ പണം അടച്ചുവെന്നും കലക്ടര്‍ വ്യക്തമാക്കി. തുടര്‍ന്ന് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് അധികൃതരുമായും ചര്‍ച്ച നടത്തിയെന്നും കലക്ടര്‍ വ്യക്തമാക്കി.

Read Also: ടെലിഗ്രാം ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ ‘ബിറ്റുകള്‍’ വാങ്ങാം; കോപ്പികളുടെ കച്ചവടം 30 രൂപ മുതല്‍

തറക്കല്ലിടലുമായി ബന്ധപ്പെട്ട് എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പ്രിയങ്കാഗാന്ധി എംപി ചടങ്ങില്‍ പങ്കെടുക്കും. ഹൈക്കോടതിയുടെ അന്തിമാനുമതി ലഭിച്ചാല്‍ വീടുകളുടെ നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന്് നിര്‍മാണക്കരാര്‍ ലഭിച്ച ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി വ്യക്തമാക്കുന്നു.

Story Highlights : Mundakkai-Chooralmala rehabilitation; Government acquires land in Elston Estate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top