Advertisement

കോപ്പി അടിക്കാൻ അനുവദിച്ചില്ല; വിദ്യാർത്ഥികൾ അധ്യാപകരുടെ വാഹനത്തിന് നേരെ പടക്കം എറിഞ്ഞെന്ന് പരാതി

March 25, 2025
Google News 1 minute Read

മലപ്പുറത്ത് സ്കൂളിൽ പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകരുടെ വാഹനത്തിന് നേരെ പടക്കമെറിഞ്ഞതായി പരാതി. ചെണ്ടപ്പുറായ എആർഎച്ച്എസ്എസ് സ്കൂളിലാണ് സംഭവം. പരീക്ഷാ ഹാളിൽ കോപ്പി അടിക്കാൻ അനുവദിക്കാത്തതിലുള്ള അമർഷത്തിൽ ചില വിദ്യാർത്ഥികളാണ് പടക്കമെറിഞ്ഞതെന്ന് അധ്യാപകർ ആരോപിച്ചു.

പരീക്ഷ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന അധ്യാപകരുടെ വാഹനത്തിന് നേരെയാണ് പടക്കം എറിഞ്ഞത്. സ്കൂൾ പ്രിൻസിപ്പൽ അന്യേഷണം ആവശ്യപ്പെട്ട് തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി.

Story Highlights : Students threw firecrackers at teachers’ vehicle Malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here