Advertisement

ശാരദ മുരളീധരനെതിരായ പരാമർശം, നിറത്തിന്റെ പേരിൽ അപമാനിച്ചത് ഗൗരവത്തോടെ പരിശോധിക്കണം: ആനി രാജ

March 26, 2025
1 minute Read
annie raja surendran Bathery

ചീഫ് സെക്രട്ടറി ശാരദ മുരളീധരനെതിരായ പരാമർശത്തിൽ പ്രതികരണവുമായി സിപിഐ നേതാവ് ആനി രാജ. നിറത്തിന്റെ പേരിൽ അപമാനിച്ചെന്നത് ഗൗരവത്തോടെ പരിശോധിക്കണമെന്നും ഇത് ജാതിയുടെയും വർണത്തിന്റെയും പ്രശ്നമാണെന്നും അവർ പ്രതികരിച്ചു.

അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമർശത്തിലും ആനി രാജ പ്രതികരിക്കുകയുണ്ടായി. പല കോടതികളിലെയും ജഡ്ജിമാരുടെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ വർധിച്ചുവരുന്നുവെന്ന് അവർ പറഞ്ഞു.

അലഹബാദ് ഹൈക്കോടതി വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തതിനെ സ്വാഗതം ചെയ്യുന്നുവെന്ന് വ്യക്തമാക്കിയ അവർ വിവാദ പരാമർശങ്ങൾ നടത്തുന്ന ജഡ്ജിമാരെ മാറ്റണമെന്നും ആവശ്യപ്പെട്ടു.

ആശാ വർക്കാർമാരുടെയും അംഗൻവാടി ജീവനക്കാരുടെയും ഉച്ചഭക്ഷണ ജീവനക്കാരുടെയും വിഷയത്തിൽ പാർലമെന്റ് ഇടപെടണം. സ്ത്രീകളെ നടുറോഡിൽ ഇറക്കുന്ന സാഹചര്യം നല്ലതല്ല. അവരുടെ ആവശ്യങ്ങൾക്കൊപ്പം ദേശീയ മഹിളാ ഫെഡറേഷൻ നിൽക്കുന്നുവെന്നും ആനി രാജ പ്രതികരിച്ചു.

Story Highlights : Annie Raja on sharada murali controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top