Advertisement

‘ആശമാരോട് സർക്കാർ കാണിക്കുന്നത് മുഷ്‍ക്, ആമസോൺ കത്തുമ്പോൾ പ്രതിഷേധിക്കുന്ന DYFIക്ക് സമരത്തെ കുറിച്ച് പോസ്റ്റിടാൻ ധൈര്യമില്ല’: ജോയ് മാത്യു

March 26, 2025
Google News 1 minute Read

സർക്കാർ ആശാവർക്കർമാരെ പരിഹസിക്കുന്നുവെന്ന് നടൻ ജോയ് മാത്യു. സ്ത്രീകളെ അപഹസിക്കുന്നു. ചർച്ചക്ക് വിളിക്കുന്നില്ല. ആശാ വർക്കർമാരോട് സർക്കാർ കാണിക്കുന്നത് മുഷ്‍ക്. ഇന്ത്യ ഭരിക്കുന്നവരും സംസ്ഥാന സർക്കാർ ചെയ്യുന്നതും ഒരേ രീതിയെന്നും അദ്ദേഹം വിമർശിച്ചു.

സംസ്‌ഥാനത്ത് ജനാധിപത്യ രീതി നടപ്പിലാക്കുന്നില്ല. ആമസോൺ കാടുകൾ കത്തിയാൽ ബ്രസീൽ എംബസിക്ക് മുമ്പിൽ പോയി സമരം ചെയ്യും. അപ്പോഴായിരിക്കും ബ്രസീൽ എംബസി പോലും ആമസോൺ കാടു കത്തിയ കാര്യം അറിയുക.

ഫെയ്സ്ബുക്കിൽ ഒക്കെ വലിയ വിപ്ലവം എഴുതും. അവർക്കൊന്നും ആശമാരുടെ സമരത്തിൽ ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും ഇടാനുള്ള ധൈര്യമോ ബോധമോ പോലുമില്ല. സർക്കാരിന് അനാവശ്യ പിടിവാശിയാണ്.

തമിഴ്നാട്ടിൽ സിഐടിയു ആണ് ആശാ സമരം നടത്തുന്നത്. നമ്മുടെ മുഖ്യമന്ത്രി എല്ലാ അർത്ഥത്തിലും സ്റ്റാലിന് പഠിക്കുകയാണ്. ആശാ സമരം ജനകീയ സമരമാകുമെന്ന് സർക്കാർ പ്രതീക്ഷിച്ചിരുന്നില്ല. ദുർവാശി പരിഹാസം സർക്കാരിന്റെ മുഖമുദ്ര.

യുവജന സംഘടനകൾ പാർട്ടിയുടെ അടിമകൾ. സ്വന്തമായി വ്യക്തിത്വം ഇല്ലാത്ത അടിമകൾ. ആമസോൺ കാട് കത്തുമ്പോൾ ബ്രസീൽ എംബസിക്ക് മുൻപിൽ സമരം ചെയ്തവരാണ് ഇവർ. പക്ഷേ ഇവിടുത്തെ സമരം ഇവർ കാണുന്നില്ലെന്നും ജോയ് മാത്യു വ്യക്തമാക്കി.

എന്തൊരു വിരോധാഭാസമാണ് ഇത്. സുരേഷ് ഗോപി സമരക്കാരെ കാണാൻ ഇനി ഓർഡറുമായി വന്നാൽമതി. പിന്തുണ പ്രഖ്യാപിക്കാൻ എനിക്കും പറ്റുമെന്നും ജോയ് മാത്യു വിമർശിച്ചു.ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നിലെ ആശമാരുടെ അനിശ്ചിത കാല സമരം 45 ദിവസം പിന്നിടുകയാണ്. നിരാഹാര സമരം ഏഴാംദിവസത്തേക്കും കടന്നു. സാഹിത്യ,സാംസ്കാരിക, പൊതുരംഗങ്ങളിലെ നിരവധി പേർ സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

Story Highlights : Joy Mathew Against DYFI on Ashaworkers strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here