സംഗീതമാകട്ടെ ലഹരി, ട്വന്റിഫോറിന്റെ ലഹരി വിരുദ്ധ യാത്രയ്ക്ക് ആശംസകള്‍: കെ എസ് ചിത്ര

ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ മാധ്യമലോകത്ത് 40 വര്‍ഷം പൂര്‍ത്തിയാക്കിയത് ആഘോഷിക്കുന്ന എസ്‌കെഎന്‍40 പരിപാടിയുടെ ഭാഗമായ ലഹരിവിരുദ്ധ യാത്രയ്ക്ക് ആശംസകള്‍ നേര്‍ന്ന് മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര. ഓസ്‌ട്രേലിയയിലെ പരിപാടിയ്ക്കിടെയാണ് കെ എസ് ചിത്ര ട്വന്റിഫോറിന് ആശംസ സന്ദേശം അയച്ചത്. (K S chithra supports SKN40 anti drugs campaign)
കേരളത്തിന്റെ കൗമാര യുവമനസുകളില്‍ സംഗീതം ലഹരിയായി മാറട്ടെയെന്നാണ് കെ എസ് ചിത്രയുടെ ആശംസ. സര്‍ഗാത്മകമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ലഹരി വസ്തുക്കളുടെ ദുരുപയോഗം ഒരു പരിധിവരെ തടയാന്‍ സാധിക്കും. രോഗികള്‍ക്ക് പോലും സംഗീതം കൊണ്ട് രോഗത്തെ മറികടക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ ലഹരിയില്‍ നിന്ന് പുറത്തുകടക്കാനും നല്ല സംഗീതം കൊണ്ട് സാധിക്കും. കല നിങ്ങളെ നല്ല മനുഷ്യരാക്കും. കുട്ടികളിലെ ലഹരി ഉപയോഗം തടയാന്‍ ട്വന്റിഫോര്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായും കെ എസ് ചിത്ര അറിയിച്ചു. ലഹരി മുക്തമായ കേരളത്തിലൂടെ നല്ല ഭാവി തലമുറയുണ്ടാകട്ടെ. ലഹരി മുക്ത കേരളത്തിനായി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നുവെന്നും കെ എസ് ചിത്ര ട്വന്റിഫോറിനോട് പറഞ്ഞു.
അതേസമയം എസ്‌കെഎന്‍ 40 യാത്രയുടെ കോട്ടയം ജില്ലയിലെ രണ്ടാം ദിനത്തിലെ പരിപാടികള്‍ പുരോഗമിക്കുകയാണ്. തിരുനക്കര മൈതാനിയില്‍ നിന്നാണ് ഇന്നത്തെ പര്യടനം ആരംഭിച്ചത്. നൂറുകണക്കിന് പേരാണ് ഇന്നത്തെ യാത്രയുടെ ഭാഗമായത്. ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉള്‍പ്പെടെ യാത്രയില്‍ പങ്കാളിയായി. ട്വന്റിഫോര്‍ സംഘം പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയും സന്ദര്‍ശിച്ചു.
Story Highlights : K S chithra supports SKN40 antidrugs campaign
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here