Advertisement

വിന്റേജ് മോഡ് ഓൺ; ‘അന്ത ആൾക്ക് കാർ കൈയിലെ കിട്ടിയാൽ കിളിപോകും’; തുടരും ട്രെയ്‌ലര്‍ പുറത്ത്

March 26, 2025
Google News 3 minutes Read

മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഇരട്ടി മധുരവുമായി തുടരും ട്രെയ്ലർ എത്തി. സസ്പെൻസുകൾ നിറഞ്ഞ ട്രെയ്‌ലറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം തരുൺ മൂർത്തിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. കോമഡി എന്റടെയ്നർ എന്ന് കരുതാവുന്ന വിധത്തിലാണ് ട്രെയ്‌ലറിന്റെ തുടക്കമെങ്കിൽ അവസാന നിമിഷങ്ങളിൽ സസ്പെൻസുകൾ‌ നിറച്ച് ത്രില്ലർ രീതിയിലേക്ക് മാറുന്നുണ്ട്.

ഷണ്മുഖം എന്ന സാധാരണ ടാക്സി ഡ്രൈവറായാണ് മോഹൻലാൽ എത്തുന്നത്. തന്റെ സന്തത സഹചാരിയായ അംബാസിഡർ കാറും ഷൺമുഖനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അതേസമയം വിന്റേജ് ലാലേട്ടനെ കാണാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ആരാധകർ. ഭ്രമരം, തന്മാത്ര സിനിമകളിലെ മോ​ഹൻലാലിനെ ട്രെയ്‌ലറിന്റെ അവസാന നിമിഷങ്ങളിൽ കാണാൻ കഴിയുന്നുണ്ടെന്നും ചില ആരാധകർ അഭിപ്രായപ്പെടുന്നു. നർമ്മ മുഹൂർത്തത്തോടെ തുടങ്ങിയ ട്രെയ്‌ലർ നി​ഗൂഢതകൾ ബാക്കിവെച്ചാണ് അവസാനിപ്പിച്ചിരിക്കുന്നത്.

‘ഓപ്പറേഷന്‍ ജാവ’, ‘സൗദി വെള്ളക്ക’ എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്. ഇതിനകം സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് 16 പ്ലസ് കാറ്റഗറിയിലുള്ള യു/ എ സര്‍ട്ടിഫിക്കറ്റ് ആണ്. 166 മിനിറ്റ് ആണ് ദൈര്‍ഘ്യം.

Story Highlights : Mohanlal And Shobana Starrer Thudarum movie Trailer out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here