‘ശാരദയുടെ പ്രവര്‍ത്തനം കറുത്തതെന്ന് കമന്റ് കേട്ടു,കറുപ്പില്‍ എന്തിന് വില്ലത്തരം ആരോപിക്കണം?’; ശാരദ മുരളീധരന്‍

തന്റെ ചര്‍മ്മത്തിന്റെ നിറത്തിന്റെ പേരില്‍ നിരന്തരം മോശം കമന്റുകള്‍ കേള്‍ക്കേണ്ടി വരുന്നുവെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍. മുന്‍ ചീഫ് സെക്രട്ടറിയും തന്റെ ഭര്‍ത്താവുമായ വേണുവിന്റേയും തന്റേയും നിറവ്യത്യാസത്തെ തങ്ങളുടെ പ്രവര്‍ത്തനരീതികളുമായി ബന്ധപ്പെടുത്തി മോശം കമന്റ് കേള്‍ക്കേണ്ടി വന്നുവെന്ന് ശാരദ ഫേസ്ബുക്കില്‍ കുറിച്ചു. ശാരദയുടെ പ്രവര്‍ത്തനം കറുത്തതെന്ന് താന്‍ സുഹൃത്തില്‍ നിന്ന് കമന്റ് കേട്ടു. ഭര്‍ത്താവിന്റെ പ്രവര്‍ത്തനം വെളുത്തതാണെന്നും പറഞ്ഞുകേട്ടു. കറുപ്പ് ഗംഭീരമെന്നും തന്റെ കറുപ്പിനെ ഉള്‍ക്കൊള്ളുകയും ആ നിറത്തെ ചേര്‍ത്തുപിടിക്കുകയും ചെയ്യുന്നുവെന്ന് ശാരദ മുരളീധരന്‍ ഫേസ്ബുക്കിലെഴുതി. ( Sarada Muraleedharan slams remark against her skin color)
തനിക്ക് നിറത്തിന്റെ പേരില്‍ അധിക്ഷേപം നേരിട്ടെന്ന് ശാരദ ഇന്നലെ ഒരു ഫേസ്ബുക്ക് കുറിപ്പിട്ടെങ്കിലും അതിന് കീഴിലെ കമന്റുകളില്‍ താത്പര്യം തോന്നാത്തതിനാല്‍ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ ഇത് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്ന് ചില അഭ്യുദയകാംക്ഷികള്‍ അറിയിച്ചതോടെ കൂടുതല്‍ വിശദമായ ഒരു കുറിപ്പ് ശാരദ മുരളീധരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. നല്ലതല്ലെന്ന് പറയപ്പെടുന്ന ഒരു നിറത്തിലാണ് താനുള്ളതെന്ന ഒരു തോന്നലിനുള്ളിലാണ് താന്‍ 50 വര്‍ഷക്കാലം ജീവിച്ചത്. കറുപ്പ് ഏറെ മനോഹരമെന്ന് മനസിലാക്കി തന്നത് മക്കളാണ്. അവരാണ് കറുപ്പ് ഗംഭീരമെന്ന് തിരിച്ചറിയാന്‍ പ്രേരണയായത്. താന്‍ കാണാത്ത സൗന്ദര്യം അവര്‍ കറുപ്പില്‍ കണ്ടെത്തിയെന്നും ശാരദ ഫേസ്ബുക്കില്‍ കുറിച്ചു.
ഗര്‍ഭപാത്രത്തിനുള്ളിലേക്ക് തന്നെ വീണ്ടുമെടുത്ത് വെളുത്ത് സുന്ദരിയാക്കി തന്നെ ഒന്നുകൂടി പ്രസവിച്ച് പുറത്തെടുത്ത് തരുമോ എന്ന് അമ്മയോട് നാലുവയസുള്ളപ്പോള്‍ താന്‍ ചോദിച്ചതായി ശാരദ എഴുതി. എന്തിന് കറുപ്പില്‍ വില്ലത്തരം ആരോപിക്കണമെന്നും കറുപ്പിന് എന്താണ് കുഴപ്പമെന്നും ശാരദ ചോദിക്കുന്നു. കറുപ്പ് ഹൃദയത്തിന്റെ ഇരുട്ടിന്റേയും ദൗര്‍ഭാഗ്യത്തിന്റേയും നിറമല്ലെന്നും അത് പ്രപഞ്ചത്തിന്റെ സര്‍വവ്യാപിയായ സത്യമാണെന്നും ശാരദ കൂട്ടിച്ചേര്‍ത്തു.
Story Highlights : Sarada Muraleedharan slams remark against her skin color
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here