‘ചെറുപ്പത്തില്‍ ആറ് പേര്‍ ലൈംഗികമായി ഉപദ്രവിച്ചു’; ദുരനുഭവം തുറന്നുപറഞ്ഞ് വരലക്ഷ്മി ശരത്കുമാര്‍

ചെറുപ്പത്തില്‍ ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടെന്ന് നടി വരലക്ഷ്മി ശരത് കുമാര്‍. കുറച്ചുപേര്‍ ചേര്‍ന്ന് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് താരത്തിന്റെ തുറന്നുപറച്ചില്‍. ഒരു റിയാലിറ്റി ഷോയിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. മത്സരാര്‍ഥി താന്‍ നേരിട്ട അനുഭവം പറഞ്ഞപ്പോള്‍ ആയിരുന്നു വരലക്ഷ്മി തനിയ്ക്ക് നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞത്. (Actor Varalaxmi breaks silence on childhood sexual assault)
ഒരു തമിഴ് ചാനലിലെ ഡാന്‍സ് റിയാലിറ്റി ഷോയ്ക്കിടെയാണ് വികാരനിര്‍ഭരവും ഏറെ ഞെട്ടിക്കുന്നതുമായ സംഭവങ്ങള്‍ അരങ്ങേറിയത്. ഒരു മത്സരാര്‍ത്ഥി തന്റെ മനസില്‍ ഏറെക്കാലമായി നീറിക്കൊണ്ടിരിക്കുന്ന ലൈംഗിക അതിക്രമത്തെക്കുറിച്ചും ബാല്യകാലം മുതല്‍ അതിന്റെ പേരില്‍ താന്‍ പേറുന്ന മാനസിക സംഘര്‍ഷത്തെക്കുറിച്ചും വൈകാരികമായി സംസാരിച്ചു. അപ്പോള്‍ ഇത് കേട്ടിരുന്ന തെലുങ്ക് നടി വരലക്ഷ്മി ആ മത്സരാര്‍ത്ഥിയെ കെട്ടിപ്പിടിക്കുകയും തനിക്കും ഇതേ അവസ്ഥയിലൂടെ കടന്ന് പോകേണ്ടി വന്നിട്ടുണ്ടെന്നും തുറന്നുപറഞ്ഞു. ചെറുപ്പത്തില്‍ തന്നെ ആറ് പേര്‍ ചേര്‍ന്ന് ലൈംഗികമായി ഉപദ്രവിച്ചെന്ന ഞെട്ടിക്കുന്ന വിവരം നടി തുറന്ന് പറഞ്ഞതോടെ റിയാലിറ്റി ഷോ വേദിയാകെ നിശ്ചലമായി.
Read Also: ‘വരും ദിനങ്ങളിൽ ഞാനും എമ്പുരാൻ കാണുന്നുണ്ട്, മോഹൻലാൽ – പൃഥ്വിരാജ് ടീമിന് ആശംസകൾ’: രാജീവ് ചന്ദ്രശേഖർ
അച്ഛനും അമ്മയും ജോലിക്ക് പോകുന്നതിനാല്‍ തന്നെ നോക്കിയിരുന്നത് മറ്റ് ചിലരാണെന്ന് വരലക്ഷ്മി പറയുന്നു. അങ്ങനെയൊരു ദിവസം അഞ്ചോ ആറോ പേര്‍ തന്നെ ഉപദ്രവിച്ചു. എനിക്ക് മക്കളില്ല. മക്കളുള്ള എല്ലാവരോടും ഞാന്‍ നല്‍കുന്ന ഉപദേശം മക്കളെ നല്ല സ്പര്‍ശനത്തെക്കുറിച്ചും മോശം സ്പര്‍ശനത്തെക്കുറിച്ചും പറഞ്ഞ് പഠിപ്പിക്കണമെന്നാണ്. ഇത്തരമൊരു വേദിയില്‍ ക്യാമറയ്ക്ക് മുന്നില്‍ കരയാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ല. എന്നിരിക്കിലും ഇത് തനിക്ക് നിയന്ത്രിക്കാനാകുന്നില്ലെന്ന് പറഞ്ഞ് വരലക്ഷ്മി പൊട്ടിക്കരയുകയായിരുന്നു.
Story Highlights : Actor Varalaxmi breaks silence on childhood sexual assault
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here