പന്തിന്റെ പ്രകടനത്തില്‍ അവതാരകന് നിരാശ; ടിവി സ്‌ക്രീന്‍ ഒറ്റയിടിക്ക് തകര്‍ത്തു, സ്റ്റുഡിയോ ഉപകരണങ്ങള്‍ തകര്‍ക്കാനും ശ്രമം

ഐപിഎല്‍ 2025-ല്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തില്‍ ഋഷഭ് പന്തിന്റെ മോശം പ്രകടനത്തില്‍ ക്ഷുഭിതനായി ചാനല്‍ അവതാരകന്‍. ഒരു പ്രശസ്ത ഇന്ത്യന്‍ സ്‌പോര്‍ട്‌സ് യൂട്യൂബ് ചാനലിലെ തത്സമയ സംപ്രേക്ഷണത്തിനിടെയാണ് പന്തിന്റെ ബാറ്റിങ്ങില്‍ പ്രകോപിതനായ അവതാരകന്‍ ഓണ്‍ എയറില്‍ ആയിരിക്കെ ടിവി സ്‌ക്രീന്‍ തകര്‍ക്കുകയും മുന്നിലുള്ള ഗ്ലാസ് ടേബിള്‍ തള്ളിയിടാന്‍ ശ്രമിക്കുകയും ചെയ്തത്. സ്റ്റുഡിയോ ഉപകരണങ്ങള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്.
ഋഷഭ് പന്തിന്റെ ബാറ്റിങ്ങിലെ പിഴവാണ് അവതാരകന്റെ കോപത്തിന് കാരണമായത്. ടി20 ക്രിക്കറ്റില്‍ ബാറ്റ് ചെയ്യേണ്ടത് എങ്ങനെയെന്ന് കൃത്യമായി അറിയാമായിരുന്നിട്ടും ഈ സീസണില്‍ പന്തിന്റെ സ്‌ട്രൈക്ക് റേറ്റ് വളരെ മോശമാണെന്നും മറ്റുമുള്ള കാര്യങ്ങള്‍ പറഞ്ഞാണ് അവതാരകന്‍ ക്ഷുഭിതനാകുന്നത്. പന്തിന്റെ ക്യാപ്റ്റന്‍സിയെ അവതാരകന്‍ ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്. ഐപിഎല്ലില്‍ വിശ്വാസിക്കാന്‍ കൊള്ളാത്ത കളിക്കാരനായി പന്ത് മാറിയെന്നും പ്രവചനതീതമാണ് അദ്ദേഹത്തിന്റെ പ്രകടനമെന്നും അവതാരകന്‍ വീഡിയോയില്‍ പറയുന്നു. ഋഷഭ് പന്ത് എന്ത് തരത്തിലുള്ള എങ്ങനെയുള്ള ക്യാപ്റ്റനാണ് എന്ന് ചോദിക്കുന്ന അവതാരകന്‍ തങ്ങള്‍ക്ക് അദ്ദേഹത്തെപ്പോലുള്ള ഒരു ക്യാപ്റ്റന്റെ ആവശ്യമില്ലെന്നും തുറന്നടിക്കുന്നു.
Story Highlights: Anchor smashes TV in rage over Rishabh Pant’s batting failure
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here