Advertisement

കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ക്ഷേമബത്ത വര്‍ധിപ്പിച്ചു; 2 ശതമാനം വര്‍ധന

March 28, 2025
2 minutes Read
Dearness allowance (DA) hike for central government employees

കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ക്ഷേമബത്ത വര്‍ധിപ്പിച്ചു. രണ്ട് ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 1.15 കോടി ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതലാണ് വര്‍ധന പ്രാബല്യത്തില്‍ വരിക. മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷേമബത്ത വര്‍ധിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. (Dearness allowance (DA) hike for central government employees)

നിലവില്‍ അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനം എന്ന നിരക്കില്‍ നിന്നാണ് ക്ഷേമ ബത്ത രണ്ട് ശതമാനം കൂടി വര്‍ധിപ്പിച്ചിരിക്കുന്നത്. ഡിഎ, ഡിആര്‍ എന്നിവയിലെ വര്‍ദ്ധനവ് മൂലം ഖജനാവിനുണ്ടാകുന്ന മൊത്തം ആഘാതം പ്രതിവര്‍ഷം 6,614.04 കോടി രൂപയായിരിക്കും. 48.66 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 66.55 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ക്ഷേമബത്തയുടെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

Read Also: മ്യാൻമർ ഭൂചലനം; മരണം 100,ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

മുന്‍പ് ജൂലൈ 2024ലാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷേമബത്ത വര്‍ധിപ്പിച്ചിരിക്കുന്നത്. അന്ന് ഡിഎ 50 ശതമാനത്തില്‍ നിന്ന് 53 ശതമാനമായാണ് ഉയര്‍ത്തിയത്. വിലക്കയറ്റത്തിനെതിരായ പ്രതിരോധം എന്ന നിലയ്ക്കാണ് ഉദ്യോഗസ്ഥരുടെ ക്ഷേമബത്ത വര്‍ധിപ്പിക്കാറ്.

Story Highlights : Dearness allowance (DA) hike for central government employees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top