ചടയമംഗലത്ത് വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് 3 ദിവസത്തെ പഴക്കം

കൊല്ലം ചടയമംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിതുര സ്വദേശി ചെല്ലപ്പന്റെ (70) മൃതദേഹമാണ് തോട്ടത്തറയിലെ വാടകവീട്ടിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
ടാപ്പിംഗ് തൊഴിലാളിയായ ചെല്ലപ്പൻ ആയൂർ ഇളമാട് തോട്ടത്തറയിൽ ഏറെനാളായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. മൂന്ന് ദിവസമായി പുറത്തു കാണാതിരുന്നതോടെ സമീപവാസി സ്ഥലത്തെത്തി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ഈച്ചകൾ പൊതിഞ്ഞ് ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ചടയമംഗലം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷമാകും മരണകാരണം വ്യക്തമാവുക. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Story Highlights : Elderly man found dead inside house in Chadayamangalam; body 3 days old
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here