Advertisement

ഐപിഎല്ലിൽ ഇന്ന് ധോണിയും കോലിയും നേർക്കുനേർ

March 28, 2025
Google News 2 minutes Read
Images of Kohli and Dhoni

ഐപിഎല്ലിൽ ഇന്ന് ധോണിയും കോലിയും നേർക്കുനേർ. രാത്രി ഏഴരയ്ക്ക് ചേപ്പോക്കിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിങ്‌സും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഏറ്റു മുട്ടും. ഐപിഎല്ലിലെ എല്‍ ക്ലാസികോ എന്ന് മുംബൈ-ചെന്നൈ മത്സരത്തെയാണ് വിശേഷിപ്പിക്കുന്നത് എങ്കിലും ബെംഗളൂരു-ചെന്നൈ പോരാട്ടവും എന്നും ആവേശം തീര്‍ക്കാറുണ്ട്.

ഐപിഎല്ലിന്റെ ഉദ്ഘാടന സീസണായ 2008 ല്‍ വിജയിച്ചതിന് ശേഷം ആര്‍സിബിക്ക് ഒരിക്കല്‍ പോലും ചെപ്പോക്കില്‍ വെച്ച്‌ ചെന്നൈയെ പരാജയപ്പെടുത്താന്‍ സാധിച്ചിട്ടില്ല. രജത് പട്ടീദര്‍ നയിക്കുന്ന ആര്‍സിബി ഈ ചരിത്രവും പേറിയാണ് ഇന്ന് സിഎസ്‌കെയേ നേരിടാന്‍ പോകുന്നത്. ബൗളര്‍മാര്‍ക്ക്, പ്രത്യേകിച്ച്‌ സ്പിന്നര്‍മാര്‍ക്ക് അനുകൂലമായ സവിശേഷമായ പിച്ചുകള്‍ക്ക് പേരുകേട്ട ചെപ്പോക്ക് സിഎസ്‌കെയുടെ ശക്തികേന്ദ്രമാണ്.

മുംബൈ ഇന്ത്യന്‍സിനെതിരായ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, നൂര്‍ അഹമ്മദ് എന്നിവരുള്‍പ്പെടെയുള്ള സിഎസ്‌കെയുടെ സ്പിന്നര്‍ മാരാണ് ആര്‍സിബിക്ക് വെല്ലുവിളി.

സിഎസ്‌കെയെ നേരിടാന്‍ ആര്‍സിബി അവരുടെ ടീം ഘടനയില്‍ മാറ്റങ്ങള്‍ വരുത്തണം. ‘ആര്‍സിബിക്ക് ചെപ്പോക്കിലേക്ക് പോകുന്നത് ഒരു വലിയ വെല്ലുവിളിയായിരിക്കും. പ്രത്യേകിച്ചും സിഎസ്‌കെയുടെ കൈവശമുള്ള ബൗളര്‍മാരുടെ ഗുണനിലവാരം കണക്കിലെടുക്കുമ്ബോള്‍. ചെപ്പോക്ക് അവരുടെ ഒരു കോട്ടയാണ്,’ ജിയോഹോട്ട്സ്റ്റാറില്‍ നടത്തിയ വിശകലനത്തില്‍ മുൻ CSK താരം ഷെയ്ൻ വാട്സൺ അഭിപ്രായപ്പെട്ടു.

Story Highlights : IPL 2025 CSK vs RCB Live Updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here