കരുനാഗപ്പള്ളി കൊലപാതകം; ഒരാൾ പിടിയിൽ, മറ്റ് പ്രതികൾക്കായി അന്വേഷണം

കൊല്ലം കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ. കുതിരപ്പന്തി സ്വദേശി രാജപ്പൻ എന്ന രാജീവാണ് പിടിയിലായത്. മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. കേസിലെ പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടതിന് പിന്നാലെയാണ് രാജപ്പൻ എന്ന രാജീവ് പിടിയിലായത്.
വള്ളികുന്നത്ത് നിന്നാണ് കരുനാഗപ്പള്ളി പോലീസ് പ്രതിയെ പിടികൂടിയത്. ജിം സന്തോഷിനെ കൊലപ്പെടുത്തും മുമ്പ് വീട്ടിലേക്ക് തോട്ടയെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് രാജീവ് ആണന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തതിലൂടെ മറ്റു പ്രതികളെ സംബന്ധിച്ചുളള കൂടുതൽ വിവരങ്ങൾ ലഭ്യമായതായാണ് സൂചന. ആക്രമണത്തിൽ പരുക്കേറ്റ അനീറിന്റെ മൊഴിയാണ് പ്രതികളിലേക്ക് എത്താൻ നിർണായകമായത്. പ്രതികളെ സഹായിച്ചെന്ന് കരുതുന്ന 2 പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കൃത്യത്തിന് വാഹനംവിട്ടു നൽകിയ കുക്കു എന്ന മനുവിനെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും നിർണായക വിവരങ്ങളും ലഭിച്ചു. മറ്റു പ്രതികൾ ഓച്ചിറയിലും കരുനാഗപ്പള്ളിയിലും ആയി ഒളിവിൽ കഴിയുകയാണെന്നാണ് വിവരം. രാജീവിനെ കൂടാതെ, അലുവ അതുൽ,പങ്കജ്, പ്യാരി, മൈന എന്ന ഹരി എന്നിവരാണ് കേസിലെ മറ്റു പ്രതികൾ എന്നാണ് പോലീസ് പറയുന്നത്. ഇവരുടെ ചിത്രങ്ങളാണ് നേരത്തെ പോലീസ് പുറത്തുവിട്ടത്.
Story Highlights : One arrested in Karunagappally murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here