Advertisement

ലഹരി ഉപയോഗത്തിലൂടെ പത്ത് പേര്‍ക്ക് HIV; വളാഞ്ചേരിയില്‍ പരിശോധന ശക്തമാക്കാൻ ആരോഗ്യവകുപ്പ്

March 28, 2025
Google News 2 minutes Read

ലഹരി കുത്തിവച്ചുള്ള ലഹരി ഉപയോഗത്തിലൂടെ പത്ത് പേര്‍ക്ക് എച്ച് ഐവി കണ്ടെത്തിയ മലപ്പുറം വളാഞ്ചേരിയില്‍ കൂടുതൽ പരിശോധന നടത്താൻ ആരോഗ്യവകുപ്പ്.അടുത്ത മാസം ആദ്യം പരിശോധന ക്യാമ്പ് നടത്താൻ ആണ് തീരുമാനം.ഒറ്റപെട്ട പരിശോധനയോട് ഇതര സംസ്ഥാന തൊഴിലാളികളടക്കമുള്ളവര്‍ സഹകരിക്കാത്തതാണ് ആരോഗ്യ വകുപ്പിനെ കുഴക്കുന്നത്.

മലപ്പുറം ജില്ലയിൽ HIV പരിശോധിക്കാൻ ഏഴ് ഇൻ്റഗ്രേറ്റഡ് കൗൺസിലിംഗ് ആൻഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങളാണുള്ളത്. എന്നാൽ ഇവിടെ പരിശോധനക്ക് സ്വയം തയ്യാറായി എത്തുന്നവർ വിരളമാണ്.ഒറ്റപ്പെട്ട പരിശോധനക്ക് ഇതര സംസ്ഥാന തൊഴിലാളികളടക്കം ഉള്ളവർ എത്താത്തത് വെല്ലുവിളിയാണ്.വിപുലയമായ ക്യാമ്പ് നടത്തി ഇതിനെ മറികടക്കാൻ ശ്രമിക്കുകയാണ് ആരോഗ്യവകുപ്പ്.

തവനൂർ ജയിലിൽ കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളിയായ പ്രതിയെ പരിശോധിച്ചതിലൂടെയാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്. പിന്നീട് ഇയാളോടൊപ്പം ലഹരി പങ്കിട്ട വ്യക്തികളെ കൂടി പരിശോധിച്ചു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കും ഏഴ് മലയാളികൾക്കുമാണ് HIV വൈറസ് ബാധ സ്ഥിരീകരിച്ചത്.ലഹരി കുത്തി വെക്കാൻ ഉപയോഗിച്ച സൂചി വീണ്ടും കുത്തിവെച്ചതിലൂടെയാണ് ഇത് പടർന്നതെന്ന് കണ്ടെത്തിയിട്ടുണ്ട് ഇതേ മാർഗം ലഹരി ഉപയോഗിക്കുന്ന നിരവധിയാളുകൾ പിന്തുടരുന്നുണ്ട് എന്നതാണ് ആശങ്ക.

Story Highlights : Ten people infected with HIV through drug use, Health Department

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here