Advertisement

ലഹരിക്ക് എതിരായ യാത്രയിൽ ഒപ്പമുണ്ടാകും; SKN 40 കേരള യാത്രയ്ക്ക് ഐക്യദാർഢ്യവുമായി VPS LAKESHORE ഹോസ്പിറ്റൽ

March 28, 2025
2 minutes Read

SKN 40 കേരള യാത്രയ്ക്ക് ഐക്യദാർഢ്യവുമായി VPS LAKESHORE ഹോസ്പിറ്റൽ. ട്വന്റി ഫോർ ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായർ നയിക്കുന്ന ലഹരിവിരുദ്ധ യാത്ര, നെട്ടൂരിലെ ലേക്ഷോർ ഹോസ്പിറ്റലിലും എത്തി. ലഹരിക്ക് എതിരായ യാത്രയിൽ ട്വന്റി ഫോറിനൊപ്പം ഉണ്ടാകുമെന്ന് വിപിഎസ് ലേക്ഷോർ മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ള വ്യക്തമാക്കി.

കേരളത്തിലെ ഏറ്റവും വലിയ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിൽ ഒന്നാണ് വിപിഎസ് ലേക്ഷോർ. വിപിഎസ് ഹെൽത്ത്കെയറിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഷംഷീർ വയലിന്റെ നേതൃത്വത്തിൽ ആശുപത്രി വലിയ മുന്നേറ്റമാണ് കാഴ്ച്ചവെക്കുന്നത്. ലഹരിക്കെതിരായ എസ്കെഎൻ 40 കേരള യാത്രക്ക് ലേക്ഷോറിന്റെ പൂർണ പിന്തുണ.

Read Also: ‘സ്‌കൂൾതല പരിശീലകരായി പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർ; ലഹരി വിരുദ്ധ ക്യാമ്പയിന് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളെ ഉപയോഗിക്കണം’: മുഖ്യമന്ത്രി

ലഹരിയെ മുഴുവനായി കേരളത്തിൽ നിന്ന് ഇല്ലാതാക്കാൻ ഈ യാത്രക്ക് സാധിക്കട്ടെ എന്ന് വിപിഎസ് ലേക്ഷോർ മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ള. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് ഡീഅഡീക്ഷൻ സെന്ററിൽ എത്തുന്നവരുടെ ഭീകരാവസ്ഥ ഡോക്ടർ. സേവ്യർ പി ജെ സരസമായി അവതരിപ്പിച്ചെങ്കിലും ഉള്ളുലയ്ക്കുന്നതായിരുന്നു. ലഹരിയിൽ നിന്നും വിമുക്തനായവർ അതിന്റെ ഭീകരാവസ്ഥയും വ്യക്തമാക്കി. യാത്രയോടനുബന്ധിച്ച് ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു.

Story Highlights : VPS LAKESHORE Hospital stands in solidarity with SKN 40 Kerala Yatra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top