Advertisement

ഇന്ത്യയിൽ ഫാക്ടറിയൊരുക്കാൻ ബിവൈഡി; നിർമാണപ്ലാൻ്റിനായി തെലങ്കനായിലേയ്ക്ക്

March 29, 2025
2 minutes Read

ഇലോൺ മസ്കിന്റെ ടെസ്‌ല ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി ‍വിപണി പിടിക്കാനൊരുങ്ങുകയാണ് ചൈനീസ് വൈദ്യുത വാഹന നിർമാതാക്കളായ ബിവൈഡി. ഇന്ത്യയിൽ തന്നെ ഉല്പാദനം തുടങ്ങാനുള്ള തീരുമാനവുമായാണ് ബിവൈഡി ഇന്ത്യയിലേക്ക് ​ഗ്രാൻഡ് എൻട്രി നടത്തുക. തെലങ്കാനയിൽ ഹൈദരാബാദിനടുത്ത് 500 ഏക്കറിലായി ഫാക്ടറിയൊരുക്കാനുള്ള സാധ്യതകളാണ് ബിവൈഡി പരിശോധിക്കുന്നത്. സർക്കാർ മൂന്ന് സ്ഥലങ്ങളാണ് കമ്പനിക്ക് തെരഞ്ഞെടുക്കാൻ നൽകിയത് എന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്.

സംസ്ഥാന സര്‍ക്കാരുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കമ്പനി അധികൃതരുടെ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാകും എവിടെ ഫാക്ടറി വേണമെന്ന് തീരുമാനിക്കുക. പദ്ധതിയുമായി കമ്പനി മുന്നോട്ടുപോയാൽ വൈദ്യുതവാഹനരംഗത്ത് രാജ്യത്തെ ഏറ്റവുംവലിയ നിക്ഷേപങ്ങളിലൊന്നാകും ബിവൈഡിയിലൂടെ തെലങ്കാനയിലേക്കെത്തുക. ഇതിൽ അന്തിമ തീരുമാനം ആയാൽ എത്രയും പെട്ടെന്ന് തന്നെ കരാർ ഒപ്പിടുകയും നിർമാണ് പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

Read Also: ടെസ്‌ലയെ വീഴ്ത്തി ബിവൈഡി; വിപണിയിൽ മുന്നേറ്റം, ലാഭം 34 ശതമാനം

മുംബൈ: ടെസ്‌ല ഇന്ത്യയിലേക്ക് ഇറക്കുമതിചെയ്ത കാറുകളുമായെത്തുമ്പോൾ, ഇന്ത്യയിൽ ഉത്പാദനം തുടങ്ങാൻ പദ്ധതിയിട്ട് ചൈനീസ് വൈദ്യുതവാഹന നിർമാതാക്കളായ ബിവൈഡി. വിറ്റുവരവിൽ ടെസ്‌ല ഏറെ പിന്നിലാണ്. കഴിഞ്ഞവർഷം 10,720 കോടി ഡോളർ വിറ്റുവരവാണ് ബിവൈഡിക്കുണ്ടായത്. എന്നാൽ ടെസ്‌ലക്ക് 9770 കോടി ഡോളർ ആണ് വിറ്റുവരവ്. വിപണിയിലെ മുന്നേറ്റം ബിവൈഡിയുടെ ലാഭം 34 ശതമാനമാണ് ഉയർന്നത്. 4030 കോടി ഡോളറിലെത്തി ബിവൈഡിയുടെ ലാഭം.

ചൈനീസ് വിപണിയിൽ അഞ്ച് മാസമായി ടെസ്‌ലയുടെ വിൽപനയിൽ ഇടിവ് തുടരുകയാണ്. ഫെബ്രുവരിയിൽ ടെ ടെസ്‌ലയുടെ കയറ്റുമതിയിൽ 49 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.ഉയർന്ന സാങ്കേതിവിദ്യയും വിലക്കുറവുമാണ് ബിവൈഡിയെ വിപണിയിൽ പ്രിയങ്കരനാക്കുന്നത്. ചൈനയിൽ വൈദ്യുതവാഹന വിൽപനയിൽ ടെസ്‌ല അഞ്ചാം സ്ഥാനത്താണ്.

Story Highlights : Chinese electric car maker BYD likely to setup plant in Telangana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top