SKN 40 കേരള യാത്രക്ക് പിന്തുണ; കേരള ഇലക്ട്രിസിറ്റി ഓഫിസേഴ്സ് കോൺഫെഡറേഷൻ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

ലഹരിവിരുദ്ധ സന്ദേശവുമായി ട്വന്റി ഫോർ ചീഫ് എഡിറ്റർ SKN നയിക്കുന്ന കേരള യാത്രക്ക് പിന്തുണയുമായി കേരള ഇലക്ട്രിസിറ്റി ഓഫിസേഴ്സ് കോൺഫെഡറേഷൻ. ആലപ്പുഴയിൽ ചേർന്ന സംസ്ഥാന വർക്കിങ്ങ് കമ്മിറ്റി യോഗത്തിൽ ട്വന്റി ഫോറുമായി ചേർന്ന് ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. കെപിസിസി ജനറൽ സെക്രട്ടറിമാരായ എഎ ഷുക്കൂർ , എംജെ ജോബ് എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി.
മാധ്യമ പ്രവർത്തനത്തിന്റെ നാൽപതാം വർഷത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും യാത്ര ചെയ്ത് ലഹരി വിരുദ്ധ പോരാട്ടം നടത്തുന്ന ട്വന്റി ഫോർ ചീഫ് എഡിറ്റർ R. ശ്രീകണ്ഠൻ നായരെ സംഘടന അഭിനന്ദിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ജില്ലാ തലത്തിലും ലഹരി വിരുദ്ധ പരിപാടികൾ നടത്തുമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു.കെപിസിസി സെക്രട്ടറി എം ജെ ജോബ് ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. പ്രസിഡന്റ് എം വി മനോജ്, ജനറൽ സെക്രട്ടറി പി എസ് പ്രശാന്ത്, എസ് നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി. സമൂഹത്തെ സ്വാധീനിക്കാൻ കഴിവുള്ള വൈദ്യുതി ബോർഡിലെ ഓഫീസർമാർ അടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥർ ലഹരി വിരുദ്ധ ബോധവത്ക്കരണത്തിൽ പങ്കാളികളാവണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത എഎ ഷുക്കൂർ പറഞ്ഞു.
Story Highlights : Kerala Electricity Officers Confederation anti-drug awareness program
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here