യുവതിയുടെ നാക്കിൽ ഡ്രില്ലർ തുളച്ചു കയറി; പാലക്കാട് ഡെന്റൽ ക്ലിനിക്കിൽ ഗുരുതര ചികിത്സാ പിഴവ്

പാലക്കാട് ഡെന്റൽ ക്ലിനിക്കിൽ ഗുരുതര ചികിത്സാ പിഴവ്. ചികിത്സക്കിടെ യുവതിയുടെ നാക്കിൽ ഡ്രില്ലർ തുളച്ചു കയറി. ആലത്തൂർ ഡെന്റൽ കെയർ ക്ലിനിക്കിനെതിരെയാണ് പരാതി. പല്ലിന്റെ തുടർ ചികിത്സയുടെ ഭാഗമായി ഗം എടുക്കാൻ എത്തിയ ഗായത്രി സൂരജിന്റെ നാക്കിലാണ് ഡ്രില്ലർ തുളച്ചു കയറിയത്. സംഭവത്തിൽ ക്ലിനിക്കിനെതിരെ പൊലീസ് കേസെടുത്തു.
മുറിവ് വലുതായതോടെ 21കാരി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ചികിത്സക്കിടെ ഡ്രില്ലര്‍ ഉപയോഗിച്ച് നാക്കിനടിയിലേക്ക് തുളക്കുകയായിരുന്നു. മുറിവ് വലുതായെന്ന് അറിയിച്ചിട്ടും ചെറിയ മുറിവാണെന്ന് പറഞ്ഞ് ക്ലിനിക്കില്‍ നിന്ന് വിടുകയായിരുന്നുവെന്ന് യുവതി പറയുന്നു. സീനിയര്‍ ഡോക്ടര്‍മാര്‍ ഉണ്ടായിട്ടും നോക്കാന്‍ തയാറായില്ലെന്ന് യുവതി പറയുന്നു. മുറിവ് ഗുരുതരമാണെന്നും ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.
Read Also: കോച്ചിങ് സെന്ററിൽ മാർക്ക് കുറഞ്ഞു, നീറ്റ് പരീക്ഷാപ്പേടി: ചെന്നൈയിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു
2022 മുതൽ മൂന്ന് വർഷമായി ക്ലിനിക്കിൽ ചികിത്സ തേടിവരുവായിരുന്നു യുവതി. ഗം എടുക്കുന്നതിനിടെ ഡ്രില്ലർ കൈത്തട്ടി നാക്കിനടിയിലേക്ക് കയറിയെന്നാണ് യുവതി പറയുന്നു. നിയമപരമായ കാര്യങ്ങൾ ഉള്ളതിനാൽ പ്രതികരിക്കാനില്ലെന്നാണ് ആലത്തൂർ ഡെന്റൽ കെയർ ക്ലിനിക്കിലെ ഡോക്ടർ പ്രതികരിച്ചത്.
Story Highlights : Serious medical negligence at Palakkad dental clinic
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here