Advertisement

ഡേറ്റിങ് ആപ്പുകളിൽ ചോർച്ച: രഹസ്യ ചാറ്റുകളിലെ അടക്കം 15 ലക്ഷത്തോളം ചിത്രങ്ങൾ പുറത്തായി

March 30, 2025
Google News 2 minutes Read

ഡേറ്റിംഗ് ആപ്പുകൾ ഉപയോക്താക്കളുടെ സ്വകാര്യ ചാറ്റുകളും മറ്റ് വിവരങ്ങളും ചോർത്തി പുറത്തുവിട്ടതായി റിപ്പോർട്ട്. ബിഡിഎസ്എം പീപ്പിൾ, ചിക, ട്രാൻസ്‌ലൗ, പിങ്ക്, ബ്രിഷ് തുടങ്ങിയ ഡേറ്റിങ് ആപ്പുകൾക്കെതിരെയാണ് റിപ്പോർട്ട്. ഉപയോക്താക്കളുടെ ചിത്രങ്ങൾ ആർക്കും ഉപയോഗിക്കാവുന്ന വിധം ഈ ആപ്പുകൾ തുറന്നിട്ടിരിക്കുകയാണെന്ന് സൈബർ ന്യൂസ് റിസർച്ച് ടീം കണ്ടെത്തി.

ആപ്പുകളുടെ സുരക്ഷാ പ്രശ്നമെന്നാണ് ഇതിനെ കുറിച്ച് സൈബർ വിദഗ്ദ്ധർ പറയുന്നത്. പാസ്‌വേർഡ് സുരക്ഷയില്ലാത്ത ഗൂഗിളിൻ്റെ ക്ലൗഡ് സ്റ്റോറേജിലാണ് ആപ്പുകൾ വിവരങ്ങൾ സൂക്ഷിച്ചിരുന്നത്. ഉപയോക്താക്കൾ പരസ്പരം കൈമാറിയ സ്വകാര്യ ചിത്രങ്ങളടക്കം പുറത്തുപോയെന്നാണ് വിവരം.

പ്രൊഫൈൽ ചിത്രങ്ങൾ, ചാറ്റുകളിൽ അയച്ച സ്വകാര്യ ഫോട്ടോകൾ, പ്രൊഫൈൽ വെരിഫിക്കേഷൻ ചിത്രങ്ങൾ, മോഡറേറ്റർമാർ നീക്കം ചെയ്ത ഫോട്ടോകൾ എന്നിവയുൾപ്പെടെ ഏകദേശം 1.5 ദശലക്ഷം ചിത്രങ്ങൾ ചോർന്നിട്ടുണ്ട്. BDSM പീപ്പിൾ – കിങ്കി ഫെറ്റിഷ് ഡേറ്റിംഗ് ആപ്പിൽ നിന്ന് മാത്രം 5.41 ലക്ഷം ചിത്രങ്ങളാണ് ചോർന്നത്. CHICA – സെലക്ടീവ് ലക്‌സി ഡേറ്റിംഗ് 133,000-ത്തിലധികം ചിത്രങ്ങൾ ചോർത്തി.

തട്ടിപ്പുകാർക്ക് ഉപയോക്താക്കളെ ബ്ലാക്മെയിൽ ചെയ്യുന്നതിന് ചിത്രങ്ങൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയാണ് ഇതിലൂടെ തുറന്നിട്ടത്. LGBTQ+ ബന്ധങ്ങൾ നിയമവിരുദ്ധമായ രാജ്യങ്ങളിൽ ചോർച്ച ഗുരുതര ഭീഷണിയാണ് ഉയർത്തുന്നത്. ഉപയോക്തൃനാമങ്ങളും ഇമെയിലുകളും ചോർന്നിട്ടില്ലെങ്കിലും, സൈബർ കുറ്റവാളികൾക്ക് റിവേഴ്‌സ് ഇമേജ് അടക്കം സംവിധാനങ്ങൾ ഉപയോഗിച്ച് വ്യക്തികളെ കണ്ടെത്താനാവും. മൊബൈൽ ആപ്പ് ഡെവലപ്പേഴ്‌സ് ലിമിറ്റഡാണ് ഈ ആപ്പുകളെല്ലാം നിർമിച്ചത്. ഇവർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Story Highlights : 1.5 million images private chats from these dating apps were leaked online

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here