സംസ്ഥാനത്തെ ലഹരി ഉപയോഗവും അക്രമങ്ങളും; മുഖ്യമന്ത്രി വിളിച്ച വിവിധ സംഘടനകളുടെ യോഗം ഇന്ന്

സംസ്ഥാനത്തു വർധിച്ചു വരുന്ന ലഹരി ഉപയോഗവും അക്രമങ്ങളും തടയാൻ മുഖ്യമന്ത്രി വിളിച്ച വിവിധ സംഘടനകളുടെ യോഗം ഇന്ന്. രാവിലെ 10 മണിക്ക് നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിലാകും യോഗം നടക്കുക. ലഹരി ഉപയോഗം തടയാൻ കർമ്മ പദ്ധതി തയ്യാറാക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം.
വിദ്യാർത്ഥി യുവജന സംഘടനകളും, സിനിമ-സാംസ്‌കാരിക-മാധ്യമ മേഖലകളിലെ സംഘടനകളും, അധ്യാപക സംഘടനകളും യോഗത്തിൽ പങ്കെടുക്കും. ലഹരി മാഫിയകൾക്കെതിരെ പോലീസ്-എക്സൈസ് വകുപ്പുകൾ സംയുക്ത നീക്കം നടത്തണമെന്ന് കഴിഞ്ഞ 24ന് ചേർന്ന ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിരുന്നു. പോലീസിന്റെ ഓപ്പറേഷൻ ഡി-ഹണ്ടും നടന്നു വരികയാണ്.
Read Also: മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; സമ്മതപത്രം നൽകാൻ ഇനി 44 പേർ മാത്രം
അടിയന്തര പ്രമേയമായി വിഷയം നിയമസഭയില്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞിരുന്നു. വിശാലമായ ഒരു യോഗം ചേരുകയും തുടര്‍ നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്നുമായിരുന്നു മുഖ്യമന്ത്രി അന്ന് പറഞ്ഞത്.
Story Highlights : Drugs and attack cases in Kerala CM calls meeting of various organizations today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here