മാസപ്പിറ ദൃശ്യമായി; നാളെ ചെറിയ പെരുന്നാള്‍

കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍. മാസപ്പിറ ദൃശ്യമായതിനാലാണ് നാളെ ചെറിയ പെരുന്നാളായിരിക്കുമെന്ന് മതപണ്ഡിതര്‍ അറിയിചച്ചത്. റംസാന്‍ 29 പൂര്‍ത്തിയാക്കി വിശ്വാസികള്‍ നാളെ പെരുന്നാള്‍ ആഘോഷിക്കും. മാസപ്പിറവി ദൃശ്യമായതായി സംയുക്ത മഹല് ഖാസി ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍ അറിയിച്ചു. കാപ്പാടും പൊന്നാനിയിലും തിരുവനന്തപുരത്തും മാസപ്പിറ ദൃശ്യമായതായി മതപണ്ഡിതര്‍ അറിയിച്ചു. (Kerala will celebrate eid al fitr tomorrow)
സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും വിരുന്നൂട്ടാണ് ചെറിയപെരുന്നാളെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ മാസപ്പിറ ദൃശ്യമായതിന് ശേഷം ട്വന്റിഫോറിനോട് പ്രതികരിച്ചു. കഴിഞ്ഞ പെരുന്നാളിന് വിശ്വാസികള്‍ക്ക് 30 നോമ്പ് ലഭിച്ചിരുന്നു. ഇത്തവണ വ്രതശുദ്ധിയോടെ 29 നാളുകള്‍ നോമ്പെടുത്ത ശേഷമാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ കൊണ്ടാടുന്നത്.
വിശ്വാസത്തിന്റേയും സാഹോദര്യത്തിന്റേയും ത്യാഗത്തിന്റേയും മൂല്യമാണ് ഈദുല്‍ ഫിത്തര്‍ വിളിച്ചോതുന്നത്.ഇസ്ലാമിക് കലണ്ടറിലെ പത്താം മാസമായ ശവ്വാല്‍ ഒന്നാണ് ചെറിയ പെരുന്നാളായി കൊണ്ടാടുന്നത്. പാവപ്പെട്ടവര്‍ക്ക് ഫിത്തര്‍ സക്കാത്ത് എന്ന പേരില്‍ അരി വിതരണം നടത്തിയ ശേഷമാണ് വിശ്വാസികള്‍ പെരുന്നാള്‍ നമാസ്‌ക്കാരത്തിനത്തുന്നത്. ഈദുല്‍ ഫിത്തര്‍ എന്നു ചെറിയ പെരുന്നാള്‍ അറിയപ്പെടാനും ഇതാണ് കാരണം. വലിപ്പ ചെറുപ്പമില്ലാതെ ഓരോ വ്യക്തിയും ധാന്യ വിതരണം നടത്തേണ്ടത് വിശ്വാസിയുടെ നിര്‍ബന്ധിത ബാധ്യതയാണ്. പെരുന്നാള്‍ ദിവസം പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും.
Story Highlights : Kerala will celebrate eid al fitr tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here