Advertisement

‘ഓപ്പറേഷൻ ബ്രഹ്മ’; ആവശ്യവസ്തുക്കളുമായി ഇന്ത്യയിൽ നിന്ന് രണ്ട് വിമാനങ്ങൾ കൂടി മ്യാൻമറിൽ എത്തി

March 30, 2025
Google News 2 minutes Read
india

ഭൂചലനത്തിൽ വിറങ്ങലിച്ച മ്യാൻമറിന് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ. ആവശ്യവസ്തുക്കളുമായി ഇന്ത്യയിൽ നിന്ന് രണ്ട് വിമാനങ്ങൾ കൂടി മ്യാൻമറിൽ എത്തി. 60 ടൺ ദുരിതാശ്വാസ വസ്‍തുക്കളുമായി C 17 എന്ന വിമാനമാണ് മ്യാൻമറിലേക്ക് പോയത്. 118 അംഗ മെഡിക്കൽ സംഘവും ദുരന്തമേഖലയിൽ എത്തി.

മ്യാൻമർ ,ബാങ്കോക്ക് ഭൂചലനത്തിൽ മരണം 1644 ആയെന്നാണ് റിപ്പോർട്ടുകൾ. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. തകർന്നടിഞ്ഞ പല സ്ഥലത്തേക്കും രക്ഷാപ്രവർത്തകർക്ക് ഇതുവരെയും എത്തിച്ചേരാനായിട്ടില്ല.
മരണസംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.

Read Also: മ്യാൻമർ ,ബാങ്കോക്ക് ഭൂചലനം; മരണം 1600 കടന്നു, 1200 ബഹുനില കെട്ടിടങ്ങൾ തകർന്നു

കനത്ത നാശനഷ്ടമുണ്ടായതിന് പിന്നാലെ മ്യാൻമർ സൈനിക മേധാവി അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ചു. മ്യാൻമറിൽ മാത്രം 144 പേർ മരിച്ചെന്ന് സൈന്യം അറിയിച്ചു. മ്യാൻമറിലെ രണ്ടാമത്തെ
നഗരമായ മാൻഡലെ പൂർണമായും തകർന്നടിഞ്ഞു. പട്ടാളഭരണമുള്ള മ്യാൻമറിൽ ദുരന്തത്തിന്റെ വ്യാപ്തി സംബന്ധിച്ച പുർണവിവരങ്ങൾ പുറത്തുവന്നിട്ടില്ല. മ്യാൻമറിന്റെ തലസ്ഥാനമായ നായ്‌പിഡോ
ഉൾപ്പെടെ ആറു പ്രവിശ്യകളിൽ പട്ടാള ഭരണകൂടം ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കോക്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

അതേസമയം, അമേരിക്ക മ്യാൻമറിന് സഹായം വാഗ്ദാനം ചെയ്തു. ലോകോരോഗ്യ സംഘടനയും മ്യാൻമറിന് സഹായമെത്തിക്കും. വെള്ളിയാഴ്ച് ഉച്ചയ്ക്ക് പ്രാദേശിക സമയം 12.50 നാണ് റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ചൈന ,ഇന്ത്യ എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

Story Highlights : ‘Operation Brahma’; Two more flights from India arrive in Myanmar with essential supplies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here