Advertisement

’25 ലക്ഷം വാഗ്ദാനം ചെയ്തു; നല്‍കിയത് 5 ലക്ഷം മാത്രം; ആ തുകയും ഭീഷണിപ്പെടുത്തി തിരികെ വാങ്ങി’; സാമ്പത്തിക ആരോപണം നിഷേധിച്ച് ഷാന്‍ റഹ്മാന്‍

March 30, 2025
1 minute Read
shan

സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ തെളിവ് പുറത്ത് വിട്ട് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍. പാര്‍ട്ട്ണര്‍ എന്ന നിലയില്‍ ഷോയുടെ ഭാഗമാകാന്‍ 25 ലക്ഷം രൂപ നിജുരാജ് വാഗ്ദാനം ചെയ്തു. ആകെ നല്‍കിയത് 5 ലക്ഷം രൂപയാണ്. അത് ഭീഷണിപ്പെടുത്തി തിരികെവാങ്ങിയെന്നും ഷാന്‍ റഹ്മാന്‍ പറഞ്ഞു.

വിഷയത്തില്‍ ഡിജിറ്റല്‍ തെളിവുകളടക്കമാണ് ഷാന്‍ പുറത്ത് വിട്ടത്. നിജുരാജ് പരിപാടിയുടെ പാര്‍ട്ണര്‍ ആയിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഇക്കൂട്ടത്തില്‍ ഉണ്ട്. പരിപാടിയുടേതായി പുറത്തു വന്നിട്ടുള്ള പോസ്റ്ററുകളിലെല്ലാം നിജുരാജിന്റെ കമ്പനിയുടെ പേര് വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു കരാറില്‍ ഏര്‍പ്പെടേണ്ട കാര്യം ആവശ്യപ്പെടുമ്പോള്‍ അത് നിരന്തരം വിസമ്മതടക്കം വെളിവാക്കുന്ന വാട്‌സാപ്പ് ചാറ്റുകളും ഷാന്‍ പുറത്ത് വിട്ടു.

25 ലക്ഷം രൂപ പരിപാടിയിലേക്ക് ഇന്‍വെസ്റ്റ് ചെയ്യാമെന്നാണ് നിജുരാജ് ആദ്യഘട്ടത്തില്‍ പറഞ്ഞതെന്ന് ഷാന്‍ വ്യക്തമാക്കുന്നു. എന്നാല്‍ കേവലം അഞ്ച് ലക്ഷം രൂപ മാത്രമാണ് നല്‍കിയതെന്നും പരിപാടിക്ക് ശേഷം തന്റെ ഭാര്യയെ അടക്കം നിരന്തരം ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഈ അഞ്ച് ലക്ഷം രൂപ തിരിച്ചു വാങ്ങിയതായും ഷാന്‍ വ്യക്തമാക്കുന്നു.

ഷാന്‍ റഹ്മാന്റെ ഉയിരേ എന്ന സംഗീത പരിപാടുമായി ബന്ധപ്പെട്ടാണ് ഈ വിവാദങ്ങള്‍ ഉണ്ടായത്. സാമ്പത്തികമായി തന്നെ കബളിപ്പിച്ചുവെന്ന് ആരോപിച്ചുകൊണ്ട് പ്രൊഡക്ഷന്‍ മാനോജരും ഷോ ഡയറക്ടറുമായ നിജുരാജ് രംഗത്തെത്തുകയായിരുന്നു. അനധികൃതമായി ഡ്രോണ്‍ പറത്തിയെന്നടക്കമുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു.

Story Highlights : Shaan Rahman denies financial allegations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top