Advertisement

ട്രംപ്- പുടിന്‍ ‘ബ്രോമാന്‍സ്’ അവസാനിക്കുന്നു? യുദ്ധം അവസാനിക്കാത്തതില്‍ പുടിനോട് ദേഷ്യമുണ്ടെന്ന് ട്രംപ്; റഷ്യന്‍ എണ്ണയ്ക്ക് കൂടുതല്‍ തീരുവ ചുമത്തിയേക്കും

March 31, 2025
Google News 3 minutes Read
Trump angry at Putin threatens secondary tariffs on Russian oil

യുക്രൈന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ നിലപാടിനെ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സെലന്‍സ്‌കിയുടെ വിശ്വാസ്യതയെ പുടിന്‍ ചോദ്യം ചെയ്‌തെന്നാണ് ട്രംപിന്റെ വിമര്‍ശനം. പുടിന്റെ നിലപാടില്‍ തനിക്ക് ദേഷ്യമുണ്ടെന്ന് ട്രംപ് പറഞ്ഞു. റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. എന്‍ബിസിയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് പുടിനുമായുള്ള നല്ല ബന്ധം അവസാനിക്കുന്നുവെന്ന് ട്രംപ് സൂചന നല്‍കിയത്. (Trump angry at Putin threatens secondary tariffs on Russian oil)

തനിക്ക് അമര്‍ഷമുണ്ടെന്നും അതിനെന്താണ് കാരണമെന്നും പുടിന് നല്ല ബോധ്യമുണ്ടെന്ന് ട്രംപ് പറയുന്നു. ശരിയായ തീരുമാനമെടുക്കാന്‍ പുടിന്‍ തയ്യാറായാല്‍ ഈ ദേഷ്യമൊക്കെ മാറി പുടിനുമായി തനിക്കുള്ള നല്ല ബന്ധം തുടരും. ഈ ആഴ്ച തന്നെ പുടിനോട് സംസാരിച്ചേക്കുമെന്നും ട്രംപ് സൂചന നല്‍കി.

Read Also: ആണവ പദ്ധതി വിഷയം; അമേരിക്കയുമായി നേരിട്ടുള്ള ചർച്ചയ്ക്കില്ലെന്ന് ഇറാൻ

വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട് റഷ്യയ്ക്കും പുടിനും കനത്ത താക്കീതാണ് ട്രംപ് നല്‍കിയിരിക്കുന്നത്. റഷ്യയ്‌ക്കോ തനിക്കോ യുക്രൈനിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍, അതിന് കാരണം റഷ്യയെന്ന് തനിക്ക് തോന്നിയാല്‍ റഷ്യന്‍ എണ്ണയ്ക്ക് രണ്ടാംഘട്ട തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. സെലന്‍സി സ്വേച്ഛാധിപതിയാണെന്നും യുദ്ധം തീരാത്തതിന്റെ ഉത്തരവാദിത്തം സെലന്‍സ്‌കിയ്‌ക്കെന്നും പറഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് ട്രംപ് പുടിനെതിരെ അതൃപ്തി പ്രകടിപ്പിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

Story Highlights : Trump angry at Putin threatens secondary tariffs on Russian oil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here